UPDATES

വാര്‍ത്തകള്‍

‘പാര്‍ട്ടി സ്ഥാനാര്‍ഥികളിലെല്ലാം എന്നെ കാണാം’; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നു വ്യക്തമാക്കി കമല്‍ ഹാസന്‍

ഇതോടെ മക്കള്‍ നീതി മയ്യത്തിന്റെ മുഴുവന്‍ സീറ്റിലേക്കും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നു വ്യക്തമാക്കി കമല്‍ ഹാസന്‍. കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഇന്നലെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കിയപ്പോള്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ച കമല്‍ ഇല്ലായിരുന്നു. അന്തിമവിശകലനത്തില്‍ കമല്‍ പിന്മാറുകയായിരുന്നു.

‘പോരാട്ടത്തിന് ഇല്ലെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികളിലെല്ലാം എന്നെ കാണാം’ എന്നാണ് കമല്‍ പ്രതികരിച്ചത്. സ്ഥാനാര്‍ഥിയാകുമോയെന്ന് മാധ്യങ്ങള്‍ കഴിഞ്ഞ ദിവസം ചോദിച്ചപ്പോള്‍ കമല്‍ പ്രതികരിച്ചത്, മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്നും അണികളുടെ സമ്മതതിനും ഉപദേശത്തിനും കാത്തിരിക്കുന്നു’ എന്നാണ്.

നേരത്തെ പൊള്ളാച്ചി, രാമനാഥപുരം മണ്ഡലങ്ങള്‍ പാര്‍ട്ടിയുടെ ആദ്യ പട്ടികയില്‍ ഇല്ലാതിരുന്നതോടെ കമല്‍ മല്‍സരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. സൂചനയുള്ള രണ്ടാംഘട്ട പട്ടിക ഞായറാഴ്ച പുറത്തിറക്കിയപ്പോഴാണ് കമല്‍ മല്‍സരത്തിനില്ലെന്നത് വ്യക്തമായത്.

ഇതോടെ മക്കള്‍ നീതി മയ്യത്തിന്റെ മുഴുവന്‍ സീറ്റിലേക്കും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോയമ്പത്തൂരില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് ഡോ. മഹേന്ദ്രന്‍ മല്‍സരിക്കുമെന്നാണ് തീരുമാനമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍