UPDATES

വാര്‍ത്തകള്‍

ഡല്‍ഹിയില്‍ അവസാനനിമിഷം മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിന് പോയി: കെജ്രിവാള്‍

എന്താണ് നടന്നത് എന്ന് ഞങ്ങള്‍ പരിശോധിച്ചുവരുകയാണ് – കെജ്രിവാള്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ അവസാനഘട്ടത്തില്‍ മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് പോയതായി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ എത്ര സീറ്റ് എഎപി നേടുമെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാള്‍. പോളിംഗിന് 48 മണിക്കൂര്‍ മുമ്പ് വരെ എല്ലാ സീറ്റുകളും എഎപിക്ക് കിട്ടുമെന്ന നിലയായിരുന്നു. എന്നാല്‍ അവസാനനിമിഷം മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിലേയ്ക്ക് പോയി. മുസ്ലീം വോട്ടുകള്‍ ഡല്‍ഹിയിലെ മൊത്തം വോട്ടുകളുടെ 12-13 ശതമാനം വരും. എന്താണ് നടന്നത് എന്ന് ഞങ്ങള്‍ പരിശോധിച്ചുവരുകയാണ് – കെജ്രിവാള്‍ പറഞ്ഞു.

പഞ്ചാബിലെ രാജ്പുരയില്‍ ഇന്നലെ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസത്തെ തിരഞ്ഞെടുപ്പ് പരിപാടിക്കെത്തിയപ്പോളാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്. പഞ്ചാബില്‍ ആകെയുള്ള 13 സീറ്റുകളിലും എഎപി മത്സരിക്കുന്നുണ്ട്. ഇവിടെ നാളെ വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടിംഗ് മെഷീനുകളില്‍ വ്യാപക തിരിമറി നടത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ മോദി ഇത്തവണ അധികാരത്തില്‍ വരില്ലെന്നും എന്നാല്‍ ഇത്തരത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ മോദിയും അമിത് ഷായുമില്ലെങ്കില്‍, എഎപിക്ക് മതിയായ സീറ്റുകള്‍ കിട്ടായാല്‍ ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യത്തെ അംഗീകരിക്കുന്ന സര്‍ക്കാരിനെ പിന്തുണക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിനുള്ള എഎപിയുടെ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നില്ല. തുടക്കത്തില്‍ ഷീല ദീക്ഷിതും അജയ് മാക്കനുമടക്കമുള്ള നേതാക്കളുടെ എതിര്‍പ്പാണ് തടസമായത് എങ്കില്‍ പിന്നീട് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അയഞ്ഞപ്പോള്‍, ഡല്‍ഹിയില്‍ സഖ്യം വേണമെങ്കിലും പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണമെന്ന എഎപിയുടെ നിലപാടും സഖ്യത്തിന് തടസം സൃഷ്ടിച്ചു. സഖ്യം സാധ്യമാകാതിരുന്നതിന് ഇരു പാര്‍ട്ടികളും പരസ്പരം പഴി ചാരുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍