UPDATES

വാര്‍ത്തകള്‍

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷിന് നേരെ ആക്രമണം

മുന്‍ പൊലീസ് ഉദ്യോഗസ്ഥയായ ഭാരതി ഘോഷിനെതിരെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

പശ്ചിമബംഗാളിലെ ഘട്ടാല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഭാരതി ഘോഷിന് നേരെ ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് പരാതി. ഭാരതി ഷോഘിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഘര്‍ഷം. രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നടന്‍ ദീപക് ദേവ് അധികാരിയാണ് ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വ്യാഴാഴ്ച രാത്രി ഭാരതി ഘോഷിന്റെ കാറില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത പണത്തിന്റെ ലിസ്റ്റില്‍ ഒപ്പ് വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഭാരതി ഇതിന് വിസമ്മതിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍ ഭാരതിയെ വളഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതിയുണ്ട. തള്ളി നിലത്തിടുകയും ചെയ്തതായി പറയുന്നു. രണ്ട് പോളിംഗ് സ്‌റ്റേഷനുകളില്‍ ഭാരതിക്ക് നേരെ ആക്രമണമുണ്ടായി. പോളിംഗ് ഏജന്റിനൊപ്പം അകത്തേയ്ക്ക് പോകാന്‍ തുടങ്ങിയപ്പോളായിരുന്നു ആക്രമണം. ഭാരതി ഘോഷിന്റെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പോളിംഗ് ബൂത്തില്‍ വീഡിയോ എടുക്കാന്‍ മൊബൈലുമായി ഭാരതി പോയതായി തൃണമൂലുകാര്‍ ആരോപിക്കുന്നു. കരഞ്ഞുകൊണ്ടാണ് ഭാരതി ഘോഷ് പോളിംഗ് സ്‌റ്റേഷന്‍ വിട്ടത്.

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ഭാരതി ഘോഷിനെതിരെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് മണിക്കൂറോളം ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുന്നത് തടഞ്ഞാല്‍ തൃണമൂലുകാരെ വീട്ടില്‍ നിന്നിറക്കി പട്ടിയെ പോലെ തല്ലുമെന്ന് ഭാരതി ഘോഷ് ഭീഷണി മുഴക്കിയിരുന്നു.

ഭാരതി ഘോഷ് നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വലിയ അടുപ്പത്തിലായിരുന്നു. എന്നാല്‍ സ്വര്‍ണ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇരുവരും തെറ്റിയിരുന്നു. ഭാരതിക്ക് സര്‍ക്കാര്‍ സഥലം മാറ്റം – പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കിയിരുന്നു. ഇതിന് പിന്നീലെ അവര്‍ പൊലീസ് സര്‍വീസില്‍ നിന്ന് രാജി വയ്ക്കുകയും ഈ വര്‍ഷം ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേരുകയുമായിരുന്നു. സ്വര്‍ണ അഴിമതി കേസില്‍ ഭാരതി ഘോഷിന്റെ അറസ്റ്റ് ഫെബ്രുവരിയില്‍ സുപ്രീം കോടതി തടഞ്ഞിരുന്നു.

ബംഗാളില്‍ എട്ട് സീറ്റുകളിലാണ് എന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത് – താംലുക്, കാന്തി, ഘട്ടാല്‍, ഝാര്‍ഗ്രാം, മിഡ്‌നാപൂര്‍, പുരുളിയ, ബാങ്കുറ, ബിഷ്ണുപൂര്‍ എന്നിവടങ്ങളിലാണ് ഇന്ന് ബംഗാളില്‍ വോട്ടടുപ്പ് നടക്കുന്നത്. പലയിടങ്ങളിലും അക്രമ സംഭവങ്ങളുണ്ടായി. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഝാര്‍ഗ്രാം ജില്ലയില്‍ ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍