UPDATES

വാര്‍ത്തകള്‍

പ്രചരണത്തിനിടെ ദേഹാസ്വസ്ഥ്യം: ചിറ്റയം ഗോപകുമാര്‍ ആശുപത്രിയില്‍

പ്രചരണ വാഹനമായ ജിപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ഗോപകുമാര്‍ മുമ്പിലെ കമ്പിയില്‍ പോയി ഇടിക്കുയായിരുന്നു

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കരയ്ക്ക് അടുത്ത് കണ്ടിയൂരില്‍ റോഡ് ഷോയ്ക്കിടെയാണ് ചിറ്റയത്തിന് ദേഹാസ്വസ്ഥ്യമുണ്ടായത്.

പ്രചരണ വാഹനമായ ജിപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ഗോപകുമാര്‍ മുമ്പിലെ കമ്പിയില്‍ പോയി ഇടിക്കുയായിരുന്നു. ഇടിയില്‍ ചിറ്റയത്തിന്റെ നെഞ്ചിന് ക്ഷതമേല്‍ക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. ഇതോടെ പ്രചരണം അവസാനിപ്പിച്ച് ചിറ്റയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ട് വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ചിറ്റയം വീട്ടിലെത്തി വിശ്രമത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍