UPDATES

വാര്‍ത്തകള്‍

നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം പത്രിക സമര്‍പ്പിക്കാനെത്തി, പത്രിക മാത്രം മറന്നു: ചിറ്റയം ഗോപകുമാറിന്റെ പത്രികാ സമര്‍പ്പണം വൈകി

സ്ഥാനാര്‍ത്ഥികളും നേതാക്കളും കൃത്യസമയത്ത് തന്നെ ഉപവരണാധികാരിയായ ആര്‍ഡിഒയുടെ ചേംബറില്‍ എത്തി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് പത്രിക ഇല്ലാതെ. ഇന്നലെ 11 മണിക്കാണ് ചിറ്റയം പത്രിക സമര്‍പ്പിക്കാനെത്തിയത്. സജി ചെറിയാന്‍ എംഎല്‍എ, സിപിഐ നേതാക്കളായ പി പ്രസാദ്, ഇ രാഘവന്‍, പി പ്രകാശ് ബാബു, വി മോഹന്‍ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

സ്ഥാനാര്‍ത്ഥികളും നേതാക്കളും കൃത്യസമയത്ത് തന്നെ ഉപവരണാധികാരിയായ ആര്‍ഡിഒയുടെ ചേംബറില്‍ എത്തി. പത്രിക സ്വീകരിക്കാന്‍ ആര്‍ഡിഒയും സമര്‍പ്പിക്കാന്‍ ചിറ്റയം ഗോപകുമാറും തയ്യാറെടുത്തെങ്കിലും പത്രിക മാത്രം ആരുടെയും കയ്യിലുണ്ടായിരുന്നില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക എടുക്കാന്‍ മറന്നതാണ് കാരണം.

ഇക്കാര്യം മനസിലായതോടെ പത്രിക ഓഫീസില്‍ നിന്ന് എടുക്കുകയും ആര്‍ഡിഒ ഓഫീസില്‍ എത്തിക്കുകയുമായിരുന്നു. 11.15ന് പത്രിക സമര്‍പ്പിക്കുകയും ഉച്ചയ്ക്ക് 12.30ന് പത്രിക സമര്‍പ്പണ നടപടി പൂര്‍ത്തിയാകുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍