UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃശൂര്‍ തോല്‍വിക്ക് പിറകെ സിപിഐയില്‍ അപസ്വരം, തന്നെ മാറ്റിയത് ജനങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകാമെന്ന് സിഎന്‍ ജയദേവന്‍

സിപിഐയ്ക്ക് ഇത്തവണ കേരളത്തില്‍നിന്ന് സീറ്റൊന്നും കിട്ടിയിട്ടില്ല

തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനെറ്റ പരാജയത്തെ തുടര്‍ന്ന് സിപിഐയില്‍ അപസ്വരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കമുള്ള കാര്യങ്ങളില്‍ തന്റെ അതൃപ്തി പരസ്യമാക്കി നിലവിലെ എം പി കൂടിയായ സി എന്‍ ജയദേവന്‍.

പാര്‍ട്ടിയുടെ ഏക എംപിയായ തന്നെ മല്‍സരപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ ചര്‍ച്ച ചെയ്ത് കാണുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നപ്പോള്‍ സജീവമായിരുന്നപോലെ പ്രചാരണത്തില്‍ ഇത്തവണ ഉണ്ടായിരുന്നില്ല.  എന്നാല്‍ സ്ഥാനര്‍ത്ഥി നിര്‍ണയത്തില്‍ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നും തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും ജയദേവന്‍ വ്യക്തമാക്കി.

2014 ല്‍ ഇന്ത്യയില്‍നിന്ന് സിപിഐയ്ക്ക് ആകെ ഉണ്ടായിരുന്ന സിപിഐ എം പിയായിരുന്നു സിഎന്‍ ജയദേവന്‍. എന്നാല്‍ ഇത്തവണ ജയദേവനെ മാറ്റി രാജാജി മാത്യു തോമസിനെ മല്‍സരിപ്പിക്കുകയായിരുന്നു. ഇതില്‍ ജയദേവിന് എതിര്‍പ്പുണ്ടെന്ന് അന്ന് തന്നെ സൂചനയുണ്ടായിരുന്നു.

സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥി യായി വന്നിട്ടും വലിയ പരാജമാണ് സിപിഐ സ്ഥാനാര്‍ത്ഥിയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. 93633 വോട്ടുകള്‍ക്കാണ് ടി എന്‍ പ്രതാപന്‍ വിജയിച്ചത്. ഇത്തവണ സിപിഐയ്ക്ക് കേരളത്തില്‍നിന്ന് സീറ്റുകളൊന്നും ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍നിന്ന് ഡിഎംകെ പിന്തുണയോടെ രണ്ട് സീറ്റുകള്‍ ലഭിച്ചു. സിപിഎമ്മിനും രണ്ട് സീറ്റുകള്‍ തമിഴ്‌നാട്ടില്‍നിന്ന് ലഭിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍