UPDATES

വാര്‍ത്തകള്‍

കേരളത്തില്‍ 1977ന് ശേഷം സിപിഎം എംപിയില്ലാതാകുമോ? സിപിഎമ്മിന്റേയും സിപിഐയുടേയും ദേശീയ പാര്‍ട്ടി പദവി പോകുമോ?

ഇടതുപക്ഷ പാര്‍ട്ടികള്‍ കാര്യമായ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന കേരളത്തില്‍ ഒരു സീറ്റില്‍ പോലും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നിലല്ല എന്ന നിലയിലാണ് കാര്യങ്ങള്‍.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ ഇടതുപക്ഷ പാര്‍ട്ടികളായ സിപിഎമ്മിന്റേയും സിപിഐയുടേയും ദേശീയ പാര്‍ട്ടി പദവികള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ കാര്യമായ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന കേരളത്തില്‍ ഒരു സീറ്റില്‍ പോലും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നിലല്ല എന്ന നിലയിലാണ് കാര്യങ്ങള്‍. കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ഇതിന് മുമ്പ് സിപിഎമ്മിന് ഒരു സീറ്റ് പോലും കിട്ടാത്ത നിലയുണ്ടായത്.

ഡിഎംകെ സഖ്യത്തില്‍ സിപിഎമ്മും സിപിഐയും മത്സരിക്കുന്ന തമിഴ്‌നാട്ടില്‍ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമ്പോളും സിപിഎം മത്സരിക്കുന്ന കോയമ്പത്തൂരില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. പശ്ചിമ ബംഗാളില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മോ ഇടതുപാര്‍്ട്ടികളോ ലീഡ് ചെയ്യുന്നില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റാണ് ബംഗാളില്‍ സിപിഎമ്മിന് കിട്ടിയിരുന്നത്. ഇത്തവണ ഒരു സിറ്റ് പോലും സിപിഎം ബംഗാളില്‍ നേടില്ല എന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ത്രിപുരയിലും സിപിഎമ്മിന് വിജയപ്രതീക്ഷകളില്ല.

2014ല്‍ സിപിഎമ്മിന് ഒമ്പത് സീറ്റുകളും (കേരളത്തില്‍ അഞ്ച്, ബംഗാളില്‍ രണ്ട്, ത്രിപുരയില്‍ രണ്ട്) സിപിഐയ്ക്ക് ഒരു സീറ്റുമാണ് (തൃശൂര്‍) ലോക്‌സഭയിലുണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സീറ്റ്, വോട്ട് കണക്കുകള്‍ നോക്കുമ്പോള്‍ സിപിഎമ്മിന്റേയും സിപിഐയുടേയും ദേശീയ പാര്‍ട്ടി പദവികള്‍ ഭീഷണിയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍