UPDATES

ഇടതിനെ ഞെട്ടിച്ച് കേരളത്തില്‍ യുഡിഎഫ് തരംഗം; ശക്തികേന്ദ്രങ്ങളിലും തിരിച്ചടി

എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് തൂത്തുവാരി ലീഡ് നേടുന്നു. ഇരുപത് മണ്ഡലങ്ങളിലെയും ആദ്യ ഫലസൂചനകള്‍ പുറത്തു വന്നുകഴിഞ്ഞു. ഇരുപതിടത്തും യുഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്.

എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍ തുടങ്ങിയ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളം യുഡിഎഫ് തൂത്തുവാരാനാണ് സാധ്യത.

അതേസമയം ഇക്കുറി അക്കൗണ്ട് തുറക്കാമെന്ന് പ്രതീക്ഷിച്ച എന്‍ഡിഎയ്ക്ക് എവിടെയും ലീഡ് നേടാന്‍ സാധിച്ചിട്ടില്ല. ബിജെപി ഉറപ്പിച്ചിരുന്ന മണ്ഡലങ്ങളായ തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍, തൃശൂരില്‍ സുരേഷ് ഗോപി എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.

read more:ജനവിധി 2019 Live: റായ്ബറേലിയിൽ സോണിയ ഗാന്ധി പിന്നില്‍, 300 സീറ്റുകളിൽ എൻഡിഎക്ക് ലീഡ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍