UPDATES

വാര്‍ത്തകള്‍

സരിത നായരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി

സോളാര്‍ കേസില്‍ അപ്പീലിന് പോയ രേഖ ഇവരുടെ കൈവശമുണ്ടായിരുന്നില്ല

സരിത എസ് നായര്‍ എറണാകുളത്തും വയനാട്ടിലും നല്‍കിയ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. സോളാര്‍ കേസുകളിലെ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രിക തള്ളുന്നതെന്നാണ് വരണാധികാരിയുടെ വിശദീകരണം.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിത രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമാണെന്ന് വരണാധികാരി കണ്ടെത്തിയിരുന്നു. അതേസമയം ഇതിന്റെ മേലില്‍ അപ്പീലിന് പോകുന്നുണ്ടെന്നാണ് സ്ഥാനാര്‍ത്ഥിയെ പ്രതിനിധാനം ചെയ്ത് അഭിഭാഷകന്‍ പ്രതികരിച്ചത്. എന്നാല്‍ അപ്പീല്‍ പോയതിന്റെ രേഖ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. രേഖ ഹാജരാക്കാന്‍ അനുവദിച്ച സമയം അവസാനിച്ചതിനാല്‍ പത്രിക തള്ളുകയായിരുന്നു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് സരിത ശിക്ഷ അനുഭവിച്ചത്. കുറ്റാരോപിതരായ ചില സ്ഥാനാര്‍ത്ഥികള്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും രാഷ്ട്രീയ പിന്‍ബലമുള്ള ഏതൊരാള്‍ക്കും അയാള്‍ കുറ്റാരോപിതനാണെങ്കില്‍ പോലും തെരഞ്ഞെടുപ്പില്‍ വിജയിച്ച് ജനപ്രതിനിധിയാകാമെന്നും സരിത നേരത്തെ പറഞ്ഞിരുന്നു.

ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ ഇത്തരം ആളുകള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്നയാളാണ് താന്‍. പാര്‍ലമെന്റിനകത്ത് പോയിരിക്കാനുള്ള കൊതി കൊണ്ടല്ല മത്സരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍