UPDATES

വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താനാവില്ല: മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി

രണ്ട് പൊതുമേഖല ഫാക്ടറികളാണ് വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. അഞ്ച് ഐടി പ്രൊഫസര്‍മാരുടേയും സ്വതന്ത്ര കമ്മിറ്റിയുടേയും മേല്‍നോട്ടത്തിലാണ് എഞ്ചിനിയര്‍മാര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ കഴിയില്ല എന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറെയ്ഷി. സബ് രംഗ് ഇന്ത്യക്ക് വേണ്ടി ടീസ്റ്റ സെതല്‍വാദ് നടത്തിയ അഭിമുഖത്തിലാണ് എസ് വൈ ഖുറെയ്ഷി ഇക്കാര്യം പറഞ്ഞത്. ഇവിഎമ്മുകള്‍ ആദ്യം അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിഎമ്മുകളില്‍ തിരിമറി സാധ്യമല്ല. അവയില്‍ അത് തടയുന്ന സാങ്കേതിക സുരക്ഷാസംവിധാനങ്ങളുണ്ട്.

രണ്ട് പൊതുമേഖല ഫാക്ടറികളാണ് വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. അഞ്ച് ഐടി പ്രൊഫസര്‍മാരുടേയും സ്വതന്ത്ര കമ്മിറ്റിയുടേയും മേല്‍നോട്ടത്തിലാണ് എഞ്ചിനിയര്‍മാര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. പല വിദേശരാജ്യങ്ങളും ഇവിഎം ഉപേക്ഷിച്ച് ബാലറ്റിലേയ്ക്ക് തിരിച്ചുപോയത് തിരിമറി നടത്താനുള്ള സാധ്യതകള്‍ ഒഴിവാക്കാനല്ല എന്നും അതിന് മറ്റ് കാരണങ്ങളുണ്ട് എന്നും മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റം ചര്‍ച്ച ചെയ്യപ്പെടുന്നതും കമ്മീഷന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതും ദുഖകരമാണ് എന്നും എസ് വൈ ഖുറെയ്ഷി അഭിപ്രായപ്പെട്ടു.

വിവിപാറ്റുകള്‍ നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കും. എന്നാല്‍ എത്ര വിവിപാറ്റുകള്‍ എണ്ണിയാല്‍ മതിയാകും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെന്നും ഖുറെയ്ഷി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റം ചര്‍ച്ച ചെയ്യപ്പെടുന്നതും കമ്മീഷന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതും ദുഖകരമാണ് എന്നും എസ് വൈ ഖുറെയ്ഷി അഭിപ്രായപ്പെട്ടു. ഏതൊക്കെ ഇവിഎമ്മുകള്‍ ഏതൊക്കെ സംസ്ഥാനങ്ങളില്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ എത്തണം എന്ന് തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കംപ്യൂട്ടര്‍ സോഫ്റ്റവെയറാണ് ഇത് തീരുമാനിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ കമ്മീഷണര്‍ അശോക് ലവാസയുടെ നടപടി പോസിറ്റീവായ കാര്യമാണ് എന്നും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ജനാധിപത്യമുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും ഖുറേഷി അഭിപ്രായപ്പെട്ടു.

ആരോപണങ്ങളില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം. ഇതിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും വേണം. എക്‌സിറ്റ് പോളുകളുടെ പ്രചാരണം നിയമപ്രകാരം നിരോധിച്ചതാണ്. എന്നാല്‍ ഇത് സംഭവിക്കുന്നു. ഇത് ക്രിമിനല്‍ കുറ്റമാണ് എന്നും എസ് വൈ ഖുറേഷി അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍