UPDATES

വീണ്ടും മോദിയെന്ന് എക്‌സിറ്റ് പോളുകള്‍; കേരളത്തില്‍ യുഡിഎഫ് എന്ന് ഒന്നൊഴികെയുള്ള എല്ലാ സര്‍വേകളും

കേരളത്തില്‍ യുഡിഎഫ് ഭൂരിഭാഗം സീറ്റുകളും നേടും എന്നാണ് ന്യൂസ് 18ന്റേത് ഒഴികെയുള്ള എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

17ാം ലോക്‌സഭയില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് ആറ് എക്സിറ്റ് പോളുകള്‍. എന്‍ഡിഎ 306 സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. യുപിഎക്ക് 132 സീറ്റ്. റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോളും എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോളും എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് 287, യുപിഎയ്ക്ക് 128, മറ്റുള്ളവര്‍ക്ക് 127 എന്നാണ് റിപ്പബ്ലിക്ക് – സി വോട്ടര്‍ പ്രവചനം.

ന്യൂസ് എക്സ് എന്‍ഡിഎ 298, യുപിഎ 118, മറ്റുള്ളവര്‍ക്ക് 127 എന്നാണ് പ്രവചിക്കുന്നത്. ന്യൂസ് നാഷന്റെ എക്‌സിറ്റ് പോള്‍ ഫലവും എന്‍ഡിഎയ്ക്ക് അനുകൂലമാണ്. ജന്‍ കി ബാത്ത് എക്‌സിറ്റ് പോളും എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് പറയുന്നു. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എന്‍ഡിഎക്ക് 339 മുതല്‍ 365 വരെയും യുപിഎയ്ക്ക് 77 മുതല്‍ 108 വരെയും മറ്റുള്ളവര്‍ക്ക് 69 മുതല്‍ 95 വരെ സീറ്റുകളുമാണ് പ്രവചിക്കുന്നത്.

ഏറ്റവുമധികം സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി – ബി എസ് പി സഖ്യത്തിന് വന്‍ വിജയമെന്ന് എബിപി ന്യൂസ് എക്‌സിറ്റ് പോള്‍ പറയുന്നു. ആകെയുള്ള 80 സീറ്റില്‍ മഹാസഖ്യം 56 സീറ്റ് നേടും. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 22 സീറ്റിലൊതുങ്ങും. കോണ്‍ഗ്രസിന് ഇത്തവണയും രണ്ട് സീറ്റേ കിട്ടൂ എന്നാണ് എബിപി പറയുന്നത്. അതേസമയം ബിജെപി യുപിയില്‍ 58 സീറ്റ് നേടുമെന്നാണ് ടൈംസ് നൗ പറയുന്നത്.

യുപി കഴിഞ്ഞാല്‍ ഏറ്റവുമധികം സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 48സീറ്റില്‍ 38 മുതല്‍ 42 വരെ സീറ്റുകള്‍ ബിജെപി – ശിവസേന സഖ്യം നേടുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തിന് ആറ് മുതല്‍ 10 വരെ സീറ്റുകള്‍ കിട്ടാം.

42 സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 30ല്‍ താഴെ സീറ്റുകളേ കിട്ടൂ എന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് 24 സീറ്റും ബിജെപിക്ക് 16 സീറ്റും കോണ്‍ഗ്രസിന് 2 സീറ്റുമാണ് എബിപി പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന് സീറ്റില്ല. അതേസമയം എക്‌സിറ്റ് പോള്‍ ഗോസിപ്പുകളെ വിശ്വസിക്കുന്നില്ല എന്ന മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ബംഗാളില്‍ ബിജെപി 23 സീറ്റ് വരെ നേടാമെന്ന് ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. 19 മുതല്‍ 23 വരെ സീറ്റാണ് ബിജെപിക്ക് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. തൃണമൂല്‍ 19 മുതല്‍ 22 സീറ്റ് വരെ നേടാമെന്നും കോണ്‍ഗ്രസ് പരമാവധി ഒരു സീറ്റ് നേടിയേക്കാമെന്നും ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. അതേസമയം എക്‌സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല എന്നും ഇത് വെറും ഗോസിപ്പ് ആണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.

40 സീറ്റുകളുള്ള ബിഹാറില്‍ 34 മുതല്‍ 36 വരെ സീറ്റ് എന്‍ഡിഎയും നാല് മുതല്‍ ആറ് വരെ സീറ്റുകള്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യവും (യുപിഎ) നേടും. കേരളത്തിലും തമിഴ്‌നാട്ടിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസ് സഖ്യങ്ങള്‍ക്ക് മുന്‍തൂക്കമുള്ളൂ. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്ത രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയാണ് മുന്നില്‍. ഡല്‍ഹിയില്‍ ഏഴില്‍ ആറും ബിജെപി നേടും. കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടാം. ആം ആദ്മി പാര്‍ട്ടിക്ക് ഒന്നും കിട്ടില്ല.

39 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ ഡിഎംകെ – കോണ്‍ഗ്രസ് സഖ്യം 34 മുതല്‍ 38 വരെ സീറ്റുകള്‍ നേടാം. എഐഎഡിഎംകെ – ബിജെപി സഖ്യം പരമാവധി നാല് സീറ്റുകളേ നേടൂ.

കേരളത്തില്‍ യുഡിഎഫ് 16 സീറ്റുകള്‍ വരെ നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പറയുന്നു. യുഡിഎഫിന് പരമാവധി അഞ്ച് സീറ്റുകള്‍ വരെയാണ് ഭൂരിഭാഗം സര്‍വേകളും പ്രവചിക്കുന്നത്. എല്‍ഡിഎഫ് 11 മുതല്‍ 13 വരെ സീറ്റുകള്‍ നേടാം എന്ന് ന്യൂസ് 18 സര്‍വേ പറയുന്നു. എന്‍ഡിഎ ഒരു സീറ്റ് നേടാമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.

2014ലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

2014ല്‍ 66.4 ശതമാനമായിരുന്നു പോളിംഗ്

ബിജെപി – 282 സീറ്റ് (31 ശതമാനം വോട്ട്) എന്‍ഡിഎ 336 (38.5 %)

കോണ്‍ഗ്രസ് – 44 (19.52 %), യുപിഎ 59

ഇടതുപക്ഷം – 10 – സിപിഎം 9 (3.2%), സിപിഐ 1 (0.8%)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍