UPDATES

വാര്‍ത്തകള്‍

കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് ഭുരിപക്ഷം സർവേകളും; എൽഡിഎഫ് മുൻതൂക്കമെന്ന് ന്യൂസ് 18

ബിജെപി സംസ്ഥാനത്ത് 1 സീറ്റ് നേടിയേക്കാമെന്ന് ദേശീയ തലത്തിൽ സർവേ നടത്തിയ ആറു സർവേകൾ ചൂണ്ടിക്കാട്ടുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് ഭുരിഭാഗം എക്സിറ്റ് പോൾ സർവേകളും. 20 മണ്ഡലങ്ങളിൽ 15 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നാണ് സർവേകൾ ചൂണ്ടിക്കാട്ടുന്നത്. എൽഡിഎഫ് അഞ്ച് സീറ്റുകൾ നേടുമെന്ന് ചൂണ്ടിക്കാട്ടുമ്പോൾ ബിജെപി സംസ്ഥാനത്ത് 1 സീറ്റ് നേടിയേക്കാമെന്ന് ദേശീയ തലത്തിൽ സർവേ നടത്തിയ ആറു സർവേകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യാടുഡേ, ടൈംസ് നൗ, ജന്‍കി ബാത്ത്, സി വോട്ടര്‍, റിപ്പബ്ലിക് ടിവി, ന്യൂസ് നേഷന്‍ എന്നീ ചാനലുകളാണ് യുഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നത്. ഈ ആറ് സര്‍വേകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നുണ്ട്.

ദേശീയ മാധ്യമങ്ങളായ ഇന്ത്യ ടുഡേ സർവേ പ്രകാരം യുഡിഎഫ്-16, എൽഡിഎഫ് 3-5, ബിജെപി 0-1. ന്യൂസ് 18 യുഡിഎഫ്-7-9, എൽഡിഎഫ് 11-13, ബിജെപി 0-1. ടൈംസ് നൗ- യുഡിഎഫ്-15, എൽഡിഎഫ് 4, ബിജെപി 1. ചാണക്യ യുഡിഎഫ്-16, എൽഡിഎഫ് 4, ബിജെപി 0.

അതേസമയം, കേരളത്തിലെ ഫലം വിലയിരുത്തിയ മലയാള മാധ്യങ്ങളായ മാതൃഭുമി ന്യൂസും മനോരമ ന്യൂസും യുഡിഎഫ് മുന്നേറ്റം പ്രവചിക്കുന്നു. യുഡിഎഫ് 15, എൽഡിഎഫ് 4, എൻഡിഎ 1 എന്നിങ്ങനെയാണ് മാതൃഭൂമി ഫലം വിലയിരുത്തുന്നത്. ഇതുപ്രകാരം കാസറഗോഡ് കണ്ണുർ, വടകര, മലപ്പുറം, പൊന്നാനി, ആലത്തൂർ, തൃശ്ശൂർ, ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം മണ്ഡലങ്ങൾ യുഡിഎഫിന് വിജയ സാധ്യത കൽപ്പിക്കുന്നു.

കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങൾ എൽഡിഎഫിനും വിജയ സാധ്യത പറയുമ്പോള്‍ തിരുവന്തപുരത്ത് നേരിയ വ്യത്യാസത്തിൽ ബിജെപി വിജയിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. പലമണ്ഡലങ്ങളിലും കടുത്ത ത്രികോണ പോരാട്ടം നടക്കുനമെന്നും ബിജെപി രണ്ടാമത് എത്തുന്ന രണ്ട് മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫിന് പുറകിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, യുഡിഎഫ് മുന്നേറ്റം പ്രവചിക്കുമ്പോഴും അഞ്ച് മണ്ഡലങ്ങളിൽ കനത്ത ഫോട്ടോ ഫിനിഷിന് സാധ്യത കൽപ്പിക്കുകയാണ് മനോരമ ന്യൂസ്. യുഡിഎഫ് 13 സീറ്റുകള്‍ നേടും. എൽഡിഎഫ് രണ്ട് സീറ്റുകൾ ഉറപ്പായും നേടും, എന്നാല്‍ അഞ്ച് സീറ്റുകളിൽ എന്തും സംഭവിക്കാമെന്നും സർവേ പറയുന്നു. ഇവിടെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചേക്കാം, എൻഡിഎക്കും സാധ്യയുണ്ടെന്നും കണക്കുകൾ പറയുന്നു.

 

വീണ്ടും മോദിയെന്ന് ആറ് എക്‌സിറ്റ് പോളുകള്‍; കേരളത്തില്‍ യുഡിഎഫ് എന്ന് ഒന്നൊഴികെയുള്ള എല്ലാ സര്‍വേകളും

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍