UPDATES

വാര്‍ത്തകള്‍

ബംഗാളില്‍ ഇടതുപക്ഷം പൂജ്യമാകും, ബിജെപിക്ക് 23 സീറ്റ് വരെ; എക്‌സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്ന് മമത

തൃണമൂല്‍ കോണ്‍ഗ്രസിന് 24 സീറ്റും ബിജെപിക്ക് 16 സീറ്റും കോണ്‍ഗ്രസിന് 2 സീറ്റുമാണ് എബിപി പ്രവചിക്കുന്നത്.

പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന് ഇത്തവണ ഒരു സീറ്റ് പോലും കിട്ടില്ലെന്ന് എക്സിറ്റ് പോളുകള്‍. തൃണമൂല്‍ കോണ്‍ഗ്രസിന് 30ല്‍ താഴെ സീറ്റുകളേ കിട്ടൂ എന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് 24 സീറ്റും ബിജെപിക്ക് 16 സീറ്റും കോണ്‍ഗ്രസിന് 2 സീറ്റുമാണ് എബിപി പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന് സീറ്റില്ല. അതേസമയം എക്‌സിറ്റ് പോള്‍ ഗോസിപ്പുകളെ വിശ്വസിക്കുന്നില്ല എന്ന മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ബംഗാളില്‍ ബിജെപി 23 സീറ്റ് വരെ നേടാമെന്ന് ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. 19 മുതല്‍ 23 വരെ സീറ്റാണ് ബിജെപിക്ക് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. തൃണമൂല്‍ 19 മുതല്‍ 22 സീറ്റ് വരെ നേടാമെന്നും കോണ്‍ഗ്രസ് പരമാവധി ഒരു സീറ്റ് നേടിയേക്കാമെന്നും ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. അതേസമയം എക്‌സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല എന്നും ഇത് വെറും ഗോസിപ്പ് ആണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.

കഴിഞ്ഞ തവണ 34 സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയിരുന്നു. രണ്ട് സീറ്റ് മാത്രമാണ് ബിജെപി നേടിയത്. കഴിഞ്ഞ തവണ രണ്ട് സീറ്റ് സിപിഎം രണ്ട് സീറ്റ് നേടിയിരുന്നു. തൃണമൂല്‍ 29, ബിജെപി 11, കോണ്‍ഗ്രസ് 2, ഇടതുപക്ഷം – 0 എന്നാണ് സീ വോട്ടര്‍ പ്രവചനം. നീല്‍സണ്‍ എക്‌സിറ്റ് പോള്‍ പ്രവചനം ഇങ്ങനെ – എന്‍ഡിഎ 16, യുപിഎ 2, മറ്റുള്ളവര്‍ 24.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍