UPDATES

വാര്‍ത്തകള്‍

പോരാട്ടം കനക്കും; ഈസ്റ്റ് ഡൽഹിയിൽ ഗൗതം ഗംഭീർ ബിജെപി സ്ഥാനാർത്ഥി; ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങിനെ ഇറക്കി കോൺഗ്രസ്

ഡൽഹിൽ കോൺഗ്രസ് എഎപി സഖ്യം പാളിയതിന് പിറകെ രാജ്യതലസ്ഥാനത്ത് പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് ബിജെപി നീക്കം.

അടുത്തിടെ ബിജെപിയിലെത്തിയ മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ സ്ഥാനാർത്ഥി. ബിജെപി ഇന്നലെ പുറത്തിറക്കിയ പട്ടികയിലാണ് ഡൽഹിയിലെ മണ്ഡലങ്ങളിലെതുൾപ്പെടെ സ്ഥാനാർത്ഥിളെ പ്രഖ്യാപിച്ചത്. എഎപി നേതാവ് ആതിഷി മർലേനയാണ് ഈസ്റ്റ് ദില്ലിയിലെ സ്ഥാനാർത്ഥി. അരവിന്ദർ സിങ്ങ് ലവ്‍ലിയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായും ജനവിധി തേടുന്നു.

ഗംഭീറിന്റെ സ്ഥാനാർത്ഥിത്വത്തോടെ ഈസ്റ്റ് ഡൽഹിയില്‍ ത്രികോണ മൽസരത്തിനായിരിക്കും കളം ഒരുങ്ങന്നത്. ഡൽഹിൽ കോൺഗ്രസ് എഎപി സഖ്യം പാളിയതിന് പിറകെ രാജ്യതലസ്ഥാനത്ത് പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്.
സഖ്യ നീക്കം പാളിയതോടെ തലസ്ഥാനത്ത് ബിജെപിക്ക് മേൽക്കൈയുണ്ടെന്നാണ് നിലവിലെ സർവേ റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥിയായി അജയ് മാക്കനും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി ബ്രജേഷ് ഗോയലും മൽസരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിൽ ബിജെപി വക്താവ് മീനാക്ഷി ലേഖിയെയാമ് പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്.

അതിനിടെ  സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. കഴിഞ്ഞ തവണ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സൗത്ത് ഡല്‍ഹിയിൽ‌ വിജേന്ദര്‍ സിങ്ങിന്റെ താര പരിവേഷം ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. സിറ്റിങ് എം.പി. രമേഷ് ബിദുരിയും എ. എ.പിയുടെ രാഘവ് ചന്ദയുമാണ് ഇവിടെ വിജേന്ദറിന്റെ എതിരാളികള്‍. എ. ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്‌നിക്കാണ് വിജേന്ദറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 2008ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ വിജേന്ദര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ഈ നേട്ടം ആവര്‍ത്തിച്ചു. 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍