UPDATES

വാര്‍ത്തകള്‍

രാഹുല്‍ ചുരം കയറുന്നു: വയനാട്ടില്‍ ചുവരെഴുത്ത് തുടങ്ങി

മലപ്പുറത്തെ നിലമ്പൂര്‍, കോഴിക്കോട്ടെ മുക്കം എന്നിവിടങ്ങളിലാണ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്‌

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെയെന്ന് ഉറപ്പായതോടെ ചുവരെഴുത്ത് ആരംഭിച്ചു. ‘വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യുക’ എന്നാണ് ചുവരെഴുത്തിലെ ആവശ്യം.

ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട് തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങള്‍ പ്രചരിക്കാനും തുടങ്ങി. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുകയും എന്നാല്‍ മലപ്പുറം ജില്ലയുടെ ഭാഗമായിരിക്കുകയും ചെയ്യുന്ന നിലമ്പൂര്‍, കോഴിക്കോട് ജില്ലയുടെ ഭാഗമായ മുക്കം എന്നിവിടങ്ങളിലാണ് രാഹുലിന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ നടക്കുന്നത്.

അതേസമയം ഈ ചുവരെഴുത്തുകള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണെന്നും എന്നാല്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതോടെ ചുവരെഴുത്തില്‍ മിനുക്ക് പണികള്‍ നടത്തിയെന്നുമാണ് ആരോപിക്കപ്പെടുന്നത്. എന്തായാലും രാഹുലിനെ സ്വീകരിക്കാന്‍ കേരളവും വയനാടും ഒരുങ്ങിയെന്നതിന്റെ തെളിവാണ് ഈ ചുവരെഴുത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍