UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയെ രക്ഷിക്കാനായി ബിജെപിയെ തടയാന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് മരിക്കുന്നതാണ് നല്ലത്: യോഗേന്ദ്ര യാദവ്

ഇന്ത്യ എന്ന ആശയം സംരക്ഷിക്കാനായി ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മരിക്കുന്നതാണ് നല്ലത് എന്ന് മുന്‍ എഎപി നേതാവ് കൂടിയായ യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വരാജ് അഭിയാന്‍ നേതാവും തിരഞ്ഞെടുപ്പ് വിദഗ്ധനുമായ യോഗേന്ദ്ര യാദവ്. ഇന്ത്യ എന്ന ആശയം സംരക്ഷിക്കാനായി ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മരിക്കുന്നതാണ് നല്ലത് എന്ന് മുന്‍ എഎപി നേതാവ് കൂടിയായ യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. മോദി വീണ്ടും അധികാരത്തില്‍ വരാനാണ് സാധ്യത എന്ന് എക്‌സിറ്റ് പോളുകള്‍ പുറത്തുവരുന്നതിന് മുമ്പ് യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നു. എന്‍ഡിഎയ്ക്ക് 302 സീറ്റ് ആണ് ശരാശരി എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് പരമാവധി 122 സീറ്റും.

ബിജെപിയെ തടയാന്‍ അവര്‍ക്ക് കഴിയില്ല എന്നാണെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ യാതൊരു പോസിറ്റീവ് റോളുമില്ല എന്നാണ് അതിനര്‍ത്ഥം. ബിജെപിക്ക് ബദലുണ്ടാക്കുന്നതില്‍ രാജ്യത്ത് ഏറ്റവും വലിയ പ്രശ്‌നം സൃഷ്ടിക്കുന്നത് കോണ്‍ഗ്രസ് ആണ് എന്ന് യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഒരു മഹാസഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമോ എന്ന കാര്യത്തില്‍ യോഗേന്ദ്ര യാദവ് സംശയം പ്രകടിപ്പിച്ചു. എഎപി സ്ഥാപക നേതാക്കാളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും 2015ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും തുടര്‍ന്ന് ഇവര്‍ സ്വരാജ് അഭിയാന്‍ എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനാവശ്യം ശക്തമായ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷമാണ് എന്ന് യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. അതേസമയം ബിജെപിയെ തടയുക എന്നത് കോണ്‍ഗ്രസിന്റെ മാത്രം ഉത്തരവാദിത്തമല്ല എന്നും കൂട്ടായ ഉത്തരവാദിത്തമാണ് അതെന്നും പാര്‍ട്ടി വക്താവ് ഖുശ്ബു സുന്ദര്‍ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍