UPDATES

വാര്‍ത്തകള്‍

കുറ്റക്കാരനാണെന്ന് തെളിയിച്ചാല്‍ കെജ്രിവാളിനെക്കൊണ്ട് തന്റെ രാജിക്കത്ത് എഴുതിക്കുമെന്ന് ഗൗതം ഗംഭീര്‍

ഗംഭീര്‍ തനിക്കെതിരെ ജാതിയമായ അധിക്ഷേപം നടത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നാണ് ആംആദ്മി സ്ഥാനാര്‍ത്ഥി അതിഷിയുടെ ആരോപണം

ഡല്‍ഹി ഈസ്റ്റിലെ ആംആദ്മി സ്ഥാനാര്‍ത്ഥി അതിഷിയുടെ ആരോപണത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍. തന്റെ രാജിക്കത്ത് എഴുതാന്‍ ആംആദ്മി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനോട് പരസ്യമായി ആവശ്യപ്പെടുമെന്നും ഗംഭീര്‍ പറഞ്ഞു.

ഗംഭീര്‍ തനിക്കെതിരെ ജാതിയമായ അധിക്ഷേപം നടത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നാണ് അതിഷിയുടെ ആരോപണം. ഇന്ന് അത് തെളിയിക്കാന്‍ സാധിച്ചാല്‍ ഇന്ന് തന്നെ കെജ്രിവാളിന് തന്റെ രാജിക്കത്ത് തയ്യാറാക്കാമെന്നും താന്‍ പരസ്യമായി തന്നെ അതില്‍ ഒപ്പിട്ട് നല്‍കുമെന്നും കെജ്രിവാള്‍ അറിയിച്ചു. എന്നാല്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഉപേക്ഷിക്കാന്‍ കെജ്രിവാള്‍ തയ്യാറാണോയെന്നും കെജ്രിവാള്‍ ചോദിച്ചു.

കെജ്രിവാളിനെ പോലുള്ളവര്‍ കാരണമാണ് നല്ല ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി കെജ്രിവാളിനെ പോലെ ഏത് രീതിയില്‍ കുനിയാനും തയ്യാറാകുന്നവരെ നേരിടേണ്ടി വരുമെന്ന് അവര്‍ക്കറിയാം. അതിഷിയ്ക്കും കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കുമെതിരെ ഗംഭീര്‍ ഇന്ന് മാനനഷ്ട നോട്ടീസ് അയച്ചിരിക്കുകയാണ്.

അതിഷിയുടെ ആരോപണം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകമാണ് ഗംഭീറിന്റെ പ്രതികരണം. എത്രമാത്രം തരംതാഴാമെന്ന് അവര്‍ ഈ ലഘുലേഖയിലൂടെ തെളിയിക്കുകയാണ്. സങ്കര ജാതിയുടെ ഏറ്റവും മികച്ച ഉദാഹരമാണ് അവര്‍ എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നതെന്നും അതിഷി ആരോപിച്ചു. മെയ് പന്ത്രണ്ടിനാണ് ഏഴ് ലോക്‌സഭാ സീറ്റുകളുള്ള ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഗംഭീറിനെയും അതിഷിയെയും കൂടാതെ കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിംഗ് ലൗലി മത്സരിക്കുന്ന ഈസ്റ്റ് ഡല്‍ഹിയില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

READ MORE:ടൈം മാഗസിന്‍ അന്ന് പറഞ്ഞു, മോദി വികസന നായകന്‍; ഇന്ന് പറയുന്നു, വിഭാഗീയതയുടെ നടത്തിപ്പുകാരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍