UPDATES

‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’: സ്ത്രീകളെ അപമാനിക്കുന്ന പ്രചരണ വീഡിയോ കെ സുധാകരന് തിരിച്ചടിയാകുന്നു

വീഡിയോയിലെ ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി എന്ന പരാമര്‍ശമാണ് കൂടുതല്‍ വിവാദമാകുന്നത്‌

ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി: സ്ത്രീ വിരുദ്ധതയുമായി കെ സുധാകരന്റെ പ്രചരണ വീഡിയോ

കണ്ണൂല്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പ്രചരണ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഷോര്‍ട്ട് ഫിക്ഷന്‍ രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന വീഡിയോയിലെ സ്ത്രീവരുദ്ധ പരാമര്‍ശങ്ങളാണ് വീഡിയോയെ ചര്‍ച്ചയാക്കുന്നത്.

സുധാരകരന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ പി കെ ശ്രീമതി ടീച്ചറിനെ ലക്ഷ്യമിട്ടാണ് ഈ പ്രചരണ വീഡിയോയെന്നാണ് ആരോപണം. കണ്ണൂരിലെ ഭാഷാ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന വീഡിയോയില്‍ സ്ത്രീയുടെ വീതം വാങ്ങുന്നതാണ് വിഷയം. ഇതിനിടെയില്‍ ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി തുടങ്ങിയത് പോലുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ഉണ്ട്. അതേസമയം ‘ഇനി ഓനെ പറഞ്ഞ് വിട് ഓന്‍ ആണ്‍കുട്ടിയാണ്’ എന്ന് പറഞ്ഞു നിര്‍ത്തുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

തുടര്‍ന്ന് സുധാകരന് വോട്ട് ചെയ്യുകയെന്ന സന്ദേശവും കാണിക്കുന്നുണ്ട്. സുധാകരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. വ്യാപകമായ പ്രതിഷേധമാണ് സുധാകരനെതിരെ ഈ വീഡിയോയുടെ പേരില്‍ ഉയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍