UPDATES

വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തെന്ന് മാതൃഭൂമി സര്‍വേ

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി 34 ശതമാനം വോട്ട് നേടുമെന്നാണ് അഭിപ്രായ സര്‍വേയില്‍ പറയുന്നത്

ശബരിമല യുവതീപ്രവേശന വിഷയത്തെ തുടര്‍ന്ന് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായിരുന്ന പത്തനംതിട്ടയില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്ന് മാതൃഭൂമി അഭിപ്രായ സര്‍വേ. യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വേയില്‍ പറയുന്നുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി 34 ശതമാനം വോട്ട് നേടുമെന്നാണ് അഭിപ്രായ സര്‍വേയില്‍ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജ് 29 ശതമാനം വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 31 ശതമാനം വോട്ടും നേടും.

പത്തനം തിട്ടയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ആന്റോ ആന്റണി വിജയിച്ചത് 56, 191 വോട്ടുകള്‍ക്കായിരുന്നു 41. 3 ശതമാനം വോട്ടുകള്‍ക്ക്. എല്‍ഡിഎഫിന് 34. 8 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. ബിജെപിയ്ക്ക് 16 ശതമാനം വോട്ടുകളാണ് കിട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍