UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട് അട്ടിമറി; എ പ്രദീപ്കുമാർ വിജയിക്കുമെന്ന് സർവേ

മലബാർ മേഖലയിൽ യുഡിഎഫിന് മുൻ കയ്യെന്ന് മാതൃഭുമി സർവേ കാസർക്കോട് കണ്ണൂർ, വടകര എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍.

മലബാറിൽ കനത്ത പോരാട്ടം നടന്ന കോഴിക്കോട് മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന മാതൃഭുമി സർവേ. 42 ശതമാനം വോട്ടുകൾ നേടി എ പ്രദീപ് കുമാർ വിജയിക്കും. സിറ്റിങ്ങ് എം പി എം കെ രാഘവൻ 41 ശതമാനം വോട്ടുകൾ നേടും. ബിജെപി 11 ശതമാനം വോട്ടുകൾ നേടുമെന്നും മാതൃഭൂമിയുടെ സര്‍വേ പറയുന്നു.

മലബാർ മേഖലയിൽ യുഡിഎഫിന് മുൻ കയ്യെന്ന് മാതൃഭുമി സർവേ കാസർക്കോട് കണ്ണൂർ, വടകര എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍. കണ്ണൂർ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് കെ സുധാകരൻ വിജയിക്കുമെന്ന് മാതൃഭുമിയുടെ എക്സിറ്റ് പോൾ. 43 ശതമാനം വോട്ടുകൾ .യുഡിഎഫിനും 41 ശതമാനം എൽഡിഎഫിനും ലഭിക്കുമെന്നാണ് റിപ്പോർട്ട് ബിജെപിക്ക് 11 ശതമാനം ലഭിക്കുമെന്നാണ് സർവേ. വടകരയിൽ കെ മുരളീധരൻ 47 ശതമാനം വോട്ടുകളോടെ വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് 42 ശതമാനം വോട്ടുകളാണ് സർവേ പറയുന്നത്.

കാസര്‍കോട് മണ്ഡലത്തില്‍ കഴിഞ്ഞവര്‍ഷം 6921 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കരുണാകരന്‍ വിജയിച്ചത്. 39. 5 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിലെ പി കരുണാകരന് ലഭിച്ചത്. ബിജെപിയിലെ കെ സുരേന്ദ്രന് 1,72, 826 വോട്ടുകളാണ് ലഭിച്ചത്. മൊത്തം പൊള്‍ ചെയ്ത വോട്ടിന്റെ 17.7 ശതമാനം. യുഡിഎഫിലെ ടി സിദ്ധീഖിന് 38.8 ശതമാനം വോട്ടുകളും ലഭിച്ചു.

കണ്ണൂരില്‍ 6566 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കെ ശ്രീമതി വിജയിച്ചത്. 45.1 ശതമാനം വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിലെ കെ സുധാകരന് 44.5 ശതമാനം വോട്ടുകളും ലഭിച്ചു. ബിജെപിയിലെ പി സി മോഹന്‍മാസറ്റര്‍ക്ക് 5.5 % ശതമാനം വോട്ടുകളും ലഭിച്ചു.

വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 3306 വോട്ടുകള്‍ക്കാണ് 2014 ല്‍ മണ്ഡലം നിലനിര്‍ത്തിയത്. 43.4 ശതമാനം വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിലെ എ എന്‍ ഷംസീറിന് 43.1 ശതമാനം വോട്ടുകളും ലഭിച്ചു. ബിജെപിയിലെ വികെ സജീവന് 8 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍