UPDATES

ട്രെന്‍ഡിങ്ങ്

തിരുവനന്തപുരത്ത് കുമ്മനമെന്ന് മാതൃഭൂമി; എൽഡിഎഫ് മുന്നാം സ്ഥാനത്ത്

ആറ്റിങ്ങൽ മണ്ഡലം സിറ്റിങ്ങ് എംഎൽഎ എ സമ്പത്തും കൊല്ലത്ത് ആർഎസ്.പി നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ സിറ്റിങ്ങ് എംപി എൻകെ പ്രേമചന്ദ്രനും നിലനിര്‍ത്തുമെന്നും സർവേ പ്രവചിക്കുന്നു.

സംസ്ഥാനം ഉറ്റുനോക്കിയ ത്രികോണ പോരാട്ടം നടന്ന തിരുവനന്തപുരത്ത് കുമ്മനം 37 ശതമാനം വോട്ടുകൾ നേടി അട്ടിമറി വിജയം നേടുമെന്ന് മാതൃഭൂമി സർവേ. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂൽ 34 ശതമാനം വോട്ടും, എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ 26 ശതമാനം വോട്ടുകൾ നേടുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ശശി തരൂർ രണ്ട് തവണ വിജയം നേടിയ മണ്ഡലമാണ് ഇത്തവണ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് നിന്നും ബിജെപിക്ക് അനുകലമായി വിധിയെഴുതുകയെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ആറ്റിങ്ങൽ മണ്ഡലം സിറ്റിങ്ങ് എംഎൽഎ എ സമ്പത്തും കൊല്ലത്ത് ആർഎസ്.പി നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ സിറ്റിങ്ങ് എംപി എൻകെ പ്രേമചന്ദ്രനും നിലനിര്‍ത്തുമെന്നും സർവേ പ്രവചിക്കുന്നു.

അതേസമയം, ഇടുക്കിയിൽ‌ ഡീൻ കുര്യാക്കോസ് അട്ടിമറി വിജയം നേടുമെന്നും സർവേ. ഇടുക്കിലെ എല്‍ഡിഎഫിലെ ജോയ്‌സ് ജോര്‍ജ് 50542 വോട്ടുകള്‍ക്കാണ് 2014 ല്‍ വിജയിച്ചത്. 46.6 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ബിജെപിയ്ക്ക് 6.2 ശതമാനം വോട്ടുകളാണ് ബിദജെപിയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.

ആലപ്പുഴയിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് മാതൃഭൂമി ന്യൂസ് സർവേ. എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ് 45 ശതമാനം വോട്ടുകൾ‌ നേടി വിജയിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 42 ശതമാനം വോട്ടും എൻഡിഎ സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ 10 ശതമാമനം വോട്ടുകളും സ്വന്തമാക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ എ ആരിഫ്

ആലപ്പുഴയില്‍ 19, 407 വോട്ടുകള്‍ക്കാണ് കെ സി വേണുഗോപാല്‍ 2014 ല്‍ വിജയിച്ചത്. 46.4 ശതമാനം വോട്ടുകള്‍. എല്‍ഡിഎഫിന് 44.4 ശതമാനം വോട്ടുകളും ലഭിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍