UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രിയാക്കുമെങ്കില്‍ പിന്തുണയെന്ന് മായാവതി, നേതാക്കളോട് നിലപാട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്

ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മായാവതിയുടെ പ്രസ്താവന നിര്‍ണായകമാകും

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ആഗ്രഹം ബിഎസ്പി നേതാവ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയാക്കാന്‍ സമ്മതിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്ന് തന്നെ വന്ന് കണ്ട തെക്കെ ഇന്ത്യയില്‍നിന്നുള്ള നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എന്‍ ഡി എയ്ക്കും യു പിഎയ്ക്കും കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലുള്ള സാഹചര്യം ഉപയോഗിക്കാനാണ് മായവതി ലക്ഷ്യമിടുന്നുതെന്നാണ് സൂചന. കോണ്‍ഗ്രസ് ഇതര രാഷട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ പുതിയ വെല്ലുവിളിയാണ് മായവതിയുടെ പ്രസ്താവന.

നേരത്തെയും മായവതി പ്രധാനമന്ത്രിയാവാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തനിക്ക് വൈകാതെ മല്‍സരിക്കേണ്ടി വരുമെന്ന് മായവതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ ബിഎസ്പിയ്ക്ക് ലഭിക്കുന്ന സീറ്റുകള്‍ മായവതിയെ സംബന്ധിച്ച് നിര്‍ണായകമാണ്. കഴിഞ്ഞ തവണ 19 ശതമാനം വോട്ടുകള്‍ ലഭിച്ചെങ്കിലും ബിഎസ്പിയ്ക്ക് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല.
മായാവതി പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രാപ്തയായ നേതാവാണെന്ന അഖിലേഷ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍