UPDATES

വാര്‍ത്തകള്‍

ബിജെപിയെ തടയാന്‍ ഇടതുപക്ഷമല്ല, കേരളവും ബംഗാളും പറയുന്ന യാഥാര്‍ത്ഥ്യം

ബംഗാളില്‍ സിപിഎം വോട്ടുകള്‍ വ്യാപകമായി ബിജെപിയെ സഹായിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന

ബംഗാളില്‍ ബിജെപി നടത്തിയ മുന്നേറ്റം സിപിഎം ചിലവിലെന്ന് സൂചനകള്‍. തൃണമുല്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കുറഞ്ഞുവെങ്കിലും വോട്ടു വിഹിതത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ് വോട്ടെടുപ്പ് കേന്ദ്രത്തില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതോടെ വ്യാപകമായി സിപിഎം വോട്ടുകള്‍ ബിജെപിയ്ക്ക് കിട്ടിയെന്നാണ് ബംഗാളില്‍നിന്നുള്ള വാര്‍ത്തകളില്‍ തെളിയുന്നത്.

ഇടതുപക്ഷമാണ് ബിജെപിയെ ചെറുക്കാന്‍ രാഷട്രീയ പ്രത്യയശാസ്ത്ര കരുത്തെന്നെ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളുടെ വാദമാണ് ഇതോടെ പൊളിയുന്നത്. . ഈ വാദത്തിന് ആദ്യം തിരിച്ചടിയേല്‍ക്കുന്നതിന്റെ സുചന നല്‍കിയത് ബംഗാളാണ്. ഇപ്പോള്‍ കേരളവും ഇതേ വസ്തുത ആവര്‍ത്തിക്കുന്നുവെന്നാണ് ഇതുവരെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായി തകര്‍ന്നടിഞ്ഞുവെന്നത് സൂചിപ്പിക്കുന്നത് സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് വ്യാപകമായി പോയി എന്നതാണ്. എക്‌സി്റ്റ് പോളുകളില്‍ സൂചിപ്പിച്ചതുപോലെ വ്യാപകമായി ഇടതുവോട്ടുകള്‍ ബിജെപിയിലേക്ക് പോയി എന്നാണ് ഇതുവരെ പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.

ബംഗാളിലും കേരളത്തിലും ത്രിപുരയിലും ബിജെപിയ്ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്തത് ഇടതുപക്ഷമുള്ളതുകൊണ്ടാണെന്ന് പ്രചാരണമായിരുന്നു സിപിഎം നേരത്തെ നടത്തിയത്. ബംഗാളില്‍ ഭരണം പോകുകയും തൃണമുലിനെ ചെറുക്കാന്‍ ബിജെപി രംഗത്തെത്തുകയും ചെയ്തതോടെ ഈ വാദത്തിന്റെ മുനയൊടിഞ്ഞു. ത്രിപുരയില്‍ ഭരണം ബിജെപിയ്ക്കായതോടെ ബിജെപിയെ ചെറുക്കാന്‍ സിപിഎമ്മിന് ആവുമെന്ന വാദം അപ്രസക്തമായി. കേരളത്തില്‍ ഇതുവരെയുള്ള സൂചനകള്‍ വെച്ച് ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ അവര്‍ക്ക് തിരിച്ചടി നല്‍കാന്‍ കഴിഞ്ഞത് സിപിഎമ്മിനല്ലെന്നാണ് വ്യക്തമാക്കുന്നത്.

ബംഗാളില്‍ സിപിഎം വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് പോകുമെന്ന സൂചന തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ തന്നെ പുറത്തുവന്നിരുന്നു. തൃണമൂലിനെ നേരിടാന്‍ ബിജെപിയ്ക്കാണ് കഴിയുക എന്ന കരുതി സിപിഎം ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടചാര്യ സിപിഎം പ്രവര്‍ത്തകര്‍ തൃണമുലിനെ ചെറുക്കാന് ബിജെപിയിലേക്ക് പോകുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

എക്‌സിറ്റ് പോളുകളുടെ സൂചന യാഥാര്‍ത്ഥ്യമാക്കുന്ന പ്രതീതിയാണ് വോട്ടെണ്ണല്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തൃണമൂലിനെ സഹായിച്ചത് മുസ്ലീം വോട്ടുകളായിരുന്നു. ഇത്തവണയും മുസ്ലീം വോട്ടുകള്‍ തൃണമൂലിന് കാര്യമായി ലഭിച്ചുവെന്നാണ് സൂചന. ഇക്കാര്യം ഇന്ത്യ ടുഡെയടക്കമുള്ള എക്‌സി്റ്റ് പോളുകളും സൂചിപ്പിച്ചിരുന്നു. തൃണമൂല്‍ നിലവിലുള്ള സൂചനകള്‍ അനുസരിച്ച് 24 മണ്ഡലങ്ങളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 17 സീറ്റുകളില്‍ ബിജെപിയും മുന്നിട്ടുനില്‍ക്കുന്നു. സിപിഎം ഒരിടത്തുപോലും ലീഡ് ചെയ്യുന്നില്ല. സിപിഎമ്മിന് ഒരു സീറ്റ് പോലും ലഭിച്ചേക്കില്ലെന്ന് മാത്രമല്ല, അവരുടെ വോട്ട് വിഹിതത്തില്‍ വലിയകുറവാണ് ഉണ്ടാകുന്നത്. ആദ്യ സൂചനകള്‍ അതാണ് നല്‍കുന്നത്. മൂന്ന് ശതമാനം വോട്ടുകള്‍ മാത്രമാണ് സിപിഎമ്മിന് ഇതുവരെ ലഭിച്ചത്. ബിജെപിയുടെ വോട്ടുവിഹിതം 35 ശതമാനമായി വര്‍ധിക്കുമെന്നാണ് ഇതുവരെയുള്ള കണക്കുകളില്‍നിന്ന് ലഭിക്കുന്ന സൂചന. അതേസമയം സീറ്റുകളില്‍ കുറവുണ്ടായിട്ടും തൃണമൂലിന്റെ വോട്ടുവിഹിതം വര്‍ധിക്കുകയാണെന്ന്ാണ് സൂചന. ഇതുവരെയുള്ള കണക്കുകള്‍ വെച്ച് അഞ്ച് ശതമാനത്തിന്റെ വര്‍ധനയാണ് തൃണമൂലിനുള്ളതെന്ന അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് തെളിയിക്കുന്നത് സിപിഎമ്മിന്റെ വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് പോയിട്ടുണ്ടാകമെന്നാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വോട്ടുവിഹിതം 22.96 ശതമാനമായിരുന്നു. 2014 ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷമാണ് ബിജെപി ബംഗാളിനെ ലക്ഷ്യമിട്ടത്. 2009 ല്‍ 6.14 ശതമാനമായിരുന്ന ബിജെപിയുടെ വോട്ടുവിഹിതം 2014 ല്‍ 17.02 ശതമാനമായി ഉയര്‍ന്നു. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്ന് സീറ്റാണ് ബിജെപിയ്ക്ക് ലഭിച്ചത്. സിപിഎമ്മിന് 26 സീറ്റും കോണ്‍ഗ്രസിന്44 സീറ്റും ലഭിച്ചത്.
ബിജെപിയെ നേരിടുന്നതില്‍ കോണ്‍ഗ്രസിനെ പോലെയോ അതിനെക്കാളോ ദുര്‍ബലമാണ് സിപിഎം എന്നതാണ് ഇതുവരെ പുറത്തുവരുന്ന സൂചനകള്‍. കേരളത്തില്‍ ബിജെപി ശക്തമായ സ്ഥലങ്ങളിലും കോണ്‍ഗ്രസാണ് അവരെ വിജയത്തില്‍നിന്ന് തടയുന്നത്. പത്തനംതിട്ടയിലും തൃശ്ശൂരും തിരുവനന്തപുരവും ഈ സൂചനയാണ് നല്‍കുന്നത്.

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍