UPDATES

വാര്‍ത്തകള്‍

പാലക്കാട് അട്ടിമറി നടക്കുമോ? ലീഡ് ഉയര്‍ത്തി വികെ ശ്രീകണ്ഠന്‍

തീര്‍ത്തും അപ്രതീക്ഷിതമായി വലിയ തോതില്‍ ലീഡ് ഉയര്‍ത്താന്‍ ശ്രീകണ്ഠന് കഴിഞ്ഞത് സിപിഎം ക്യാമ്പില്‍ വലിയ ആശങ്കയുണ്ടാക്കുന്നതാണ്.

സിപിഎമ്മിന്റെ ഉരുക്ക കോട്ടയായ പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്ഠന്‍ ലീഡ് ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ എംബി രാജേഷ് ലീഡ് നിലയില്‍ അല്‍പ്പസമയം മുന്നില്‍ നിന്ന ശേഷം ഇപ്പോള്‍ പിന്നിലാണ്. 

തീര്‍ത്തും അപ്രതീക്ഷിതമായി വലിയ തോതില്‍ ലീഡ് ഉയര്‍ത്താന്‍ ശ്രീകണ്ഠന് കഴിഞ്ഞത് സിപിഎം ക്യാമ്പില്‍ വലിയ ആശങ്കയുണ്ടാക്കുന്നതാണ്. അതേസമയം യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മണ്ണാര്‍ക്കാട് അടക്കമുള്ള മണ്ഡലങ്ങളിലാണ് ആദ്യം വോട്ടെണ്ണിയത്. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ ലീഡ് നില മാറി മറയാം.

2009ലാണ് നിലവിലെ പാലക്കാട് മണ്ഡലമുണ്ടായത്. സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായിരുന്ന സമയത്ത് നടന്ന 2009ലെ തിരഞ്ഞെടുപ്പില്‍ എംബി രാജേഷ് 1820 വോട്ടിന് മാത്രമാണ് ജയിച്ച് കയറിയത്. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ 10,5,300 വോട്ടിനാണ് എംബി രാജേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്ര കുമാറിനെ തോല്‍പ്പിച്ചത്. എല്ലാ അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും എല്‍ഡിഎഫിന് വിജയം പ്രവചിച്ച മണ്ഡലമാണ് പാലക്കാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍