UPDATES

വാര്‍ത്തകള്‍

പിരിവെടുത്ത ഫണ്ട് പോലും കെപിസിസി നല്‍കിയില്ലെന്ന് പാലക്കാട് സ്ഥാനാര്‍ത്ഥി: കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വോട്ടെണ്ണിക്കഴിഞ്ഞ്

ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന തന്റെ ജയസാധ്യതയെ ബാധിച്ചെന്നും ശ്രീകണ്ഠന്‍

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ രംഗത്ത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ പിന്നിലായി പോകാന്‍ കാരണം കെപിസിസി പിരിച്ച ഫണ്ടിന്റെ വിഹിതം തരാത്തതിനാലാണെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു.

തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചെന്നും വോട്ടെണ്ണിക്കഴിഞ്ഞാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍