UPDATES

ബിജെപി കേന്ദ്രനേതൃത്വം പറഞ്ഞില്ല, അതുകൊണ്ട് പരസ്യപിന്തുണയില്ല; ‘ആചാരം സംരക്ഷിച്ചവര്‍ക്ക് വോട്ട്’: ശശികുമാര വര്‍മ്മ

നേരത്തെ പത്തനംതിട്ടയില്‍ ശശികുമാര വര്‍മ്മ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് ശശികുമാര വര്‍മ്മ. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റായ ശശികുമാര വര്‍മ്മ ശബരിമല ആചാര സംരക്ഷണ സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. ബിജെപി കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ടിരുന്നെങ്കില്‍ പരസ്യപിന്തുണ നല്‍കുമായിരുന്നെന്നും ശശികുമാര വര്‍മ്മ അറിയിച്ചു.

അതേസമയം ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും ശശികുമാര വര്‍മ്മ അറിയിച്ചു. നേരത്തെ പത്തനംതിട്ടയില്‍ ശശികുമാര വര്‍മ്മ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണം ആവശ്യപ്പെടുന്നവരുടെ പിന്തുണയോടെ ഇക്കുറി വോട്ട് പിടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ നാമജപ പ്രക്ഷോഭത്തിനും മറ്റും മുന്‍പന്തിയില്‍ നിന്ന ശശികുമാര വര്‍മ്മയുടെ പിന്തുണ നഷ്ടപ്പെട്ടത് അവര്‍ക്ക് തിരിച്ചടിയാകാനാണ് സാധ്യത.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും രംഗത്ത് വന്നതോടെയാണ് എന്‍എസ്എസ് നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തതോടെ ബിജെപിയും രംഗത്തിറങ്ങുകയും സമരത്തിന്റെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നാണ് ആദ്യം കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി, ആര്‍എസ്എസ് നേതതൃത്വങ്ങള്‍ അറിയിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍