തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തന്റെ പാര്‍ട്ടിയുടെ വോട്ട് കൊണ്ടായിരിക്കും വന്‍ഭൂരിപക്ഷം നേടുകയെന്ന് പി സി ജോര്‍ജ്ജ്
പി സി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി എന്‍ഡിഎയുടെ ഘടകക്ഷിയായി. കേരളത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടിയുടെ രക്ഷാധികാരി പി സി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. എന്‍ഡിഎയുടെ വിജയം ഉറപ്പാക്കാന്‍ ജനപക്ഷത്തിന്റെ വരവോടെ സാധിച്ചുവെന്നാണ് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള പറഞ്ഞത്.
അതേസമയം തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തന്റെ പാര്‍ട്ടിയുടെ വോട്ട് കൊണ്ടായിരിക്കും വന്‍ഭൂരിപക്ഷം നേടുകയെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക മേഖലയ്ക്ക് ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. ജനപക്ഷത്തിന്റെ മുദ്രാവാക്യമായ വിശ്വാസ സംരക്ഷണം എന്‍ഡിഎയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കസ്തൂരി രംഗന് റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തിലെ വില്ലേജുകളെ ഒഴിവാക്കിയതും റബറിനെ കാര്‍ഷിക വിളയായി പരിഗണിക്കുമെന്ന പ്രഖ്യാപനവും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടുകളും തന്നെ എന്‍ഡിഎയിലേക്ക് അടുപ്പിച്ചുവെന്നും പി സി ജോര്‍ജ്ജ് പറയുന്നു.
പി സി ജോര്‍ജ്ജ് നേരത്തെ തന്നെ പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രന് എന്‍ഡിഎയില്‍ ചേരുന്നുവെന്ന അഭ്യൂഹം അന്ന് മുതല്‍ ശക്തമായതാണ്.