UPDATES

വാര്‍ത്തകള്‍

ഞാനൊരിക്കലും മുസ്ലീങ്ങളോട് വിവേചനം കാട്ടിയിട്ടില്ല: നരേന്ദ്ര മോദി

ഏതെങ്കിലും സമുദായത്തോട് എന്റെ സര്‍ക്കാര്‍ വിവേചനം കാണിച്ച ഏതെങ്കിലും ഒരു സംഭവം പറയാമോ?

കോണ്‍ഗ്രസിന്റെ മതേതരത്വം കപടമാണെന്നും അത് മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം മാത്രമാണ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീങ്ങളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല എന്നും മോദി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് എപിജെ അബ്ദുള്‍ കലാമിനേയും സാനിയ മിര്‍സയേയും ഇവര്‍ സ്വന്തം ആളുകളായി കാണാത്തത്? എന്തുകൊണ്ട് ഒരു മുസ്ലീമിന് ഇപ്പോള്‍ രാഹുല്‍ ഗാന്ധി വഹിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലിരുന്നു കൂടാ? – ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മോദി ചോദിച്ചു.

ഏതെങ്കിലും സമുദായത്തോട് എന്റെ സര്‍ക്കാര്‍ വിവേചനം കാണിച്ച ഏതെങ്കിലും ഒരു സംഭവം പറയാമോ? ഞാന്‍ 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും അഞ്ച് വര്‍ഷം പ്രധാനമന്ത്രിയായിരുന്നപ്പോഴും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചൊക്കെ ചിലര്‍ പറയുന്നത് ‘ഖാന്‍ മാര്‍ക്കറ്റ് മന:സ്ഥിതി’ വച്ചാണ്. അവര്‍ ചില പ്രത്യേക സമുദായങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരാണ്. ചില സമുദായക്കാരെ ഭീകരര്‍ എന്ന് വിളിക്കാന്‍ പാടില്ല എന്നാണ് ഇവര്‍ പറയുന്നത്. ഹിന്ദു ഭീകരര്‍ എന്ന് പറയുന്നതിന് ഇവര്‍ക്ക് മടിയില്ല താനും.

‘ഖാന്‍ മാര്‍ക്കറ്റ് ഗ്യാംഗ്’ (ഡല്‍ഹിയിലെ എലീറ്റ് ക്ലാസ്) അല്ല എന്റെ പ്രതിച്ഛായ നിര്‍മ്മിച്ചത്. അത് 45 വര്‍ഷത്തെ കഠിന തപസ്യയിലൂടെ നേടിയെടുത്തതാണ്. ഹജ് ക്വോട്ട സൗദി ഉയര്‍ത്തിയത് സൗദി രാജാവുമായി താന്‍ നടത്തിയ ചര്‍ച്ചയുടേയും ഇടപെടലിന്റേയും ഭാഗമായാണ് എന്നും മോദി പറഞ്ഞു.

Also Read: മേഘങ്ങള്‍ റഡാറുകളെ കബളിപ്പിക്കാന്‍ വിമാനങ്ങളെ സഹായിക്കുമെന്ന് ഞാന്‍ പറഞ്ഞു, അങ്ങനെയാണ് ബലാകോട്ടില്‍ അന്ന് തന്നെ ബോംബിട്ടത്‌ (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍