UPDATES

വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഇനി ഞാന്‍ ഒന്നും മിണ്ടില്ല: പ്രഗ്യ സിംഗ് ഠാക്കൂര്‍

ഫലം വരുന്നത് വരെ താന്‍ മൗന വ്രതത്തിലായിരിക്കും എന്നാണ് പ്രഗ്യ സിംഗ് പറഞ്ഞത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഇനി താന്‍ ഒന്നും മിണ്ടില്ല എന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടന കേസ് പ്രതിയുമായ പ്രഗ്യ സിംഗ് ഠാക്കൂര്‍. ട്വിറ്ററിലാണ് പ്രഗ്യ ഇക്കാര്യം അറിയിച്ചത്. ഫലം വരുന്നത് വരെ താന്‍ മൗന വ്രതത്തിലായിരിക്കും എന്നാണ് പ്രഗ്യ സിംഗ് പറഞ്ഞത്. എന്റെ വാക്കുകള്‍ ദേശാഭിമാനികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. പ്രഗ്യ ട്വീറ്റ് ചെയ്തു.

മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ദേശഭക്തനാണ് എന്ന് പ്രഗ്യ പറഞ്ഞത് വലിയ വിവാദമായിരുന്നു. പ്രഗ്യയെ ബിജെപി തള്ളിപ്പറയുകയും പ്രഗ്യ മാപ്പ് പറയുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഗ്യക്ക് മാപ്പ് നല്‍കാനാകില്ല എന്ന് പറഞ്ഞപ്പോള്‍ കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ അടക്കമുള്ള ബിജെപി നേതാക്കാള്‍ പ്രഗ്യക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മുംബയ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര എടിഎസ് മുന്‍ തലവന്‍ ഹേമന്ത് കര്‍ക്കറെയെക്കുറിച്ച് പ്രഗ്യ സിംഗ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണ് എന്നായിരുന്നു പ്രഗ്യ സിംഗിന്റെ വിവാദ പരാമര്‍ശം.

ഭോപ്പാലില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് ആണ് കോണ്‍ഗ്രസിന് വേണ്ടി പ്രഗ്യയുമായി ഏറ്റുമുട്ടുന്നത്. പ്രഗ്യ സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വലിയ വിവാദമായിരുന്നു. അതേസമയം പ്രഗ്യ സിംഗിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനും അടക്കമുള്ളവര്‍ രംഗത്തെത്തുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍