UPDATES

വാര്‍ത്തകള്‍

എക്‌സിറ്റ് പോളുകള്‍ തട്ടിപ്പ്, കോണ്‍ഗ്രസില്‍ വിശ്വസിക്കൂ, നിങ്ങളുടെ പരിശ്രമം വെറുതെയാവില്ല: രാഹുല്‍ ഗാന്ധി

കഴിഞ്ഞ മൂന്ന് ദിവസമായി എക്‌സിറ്റ് പോളുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നില്ല.

എക്‌സിറ്റ് പോളുകള്‍ തട്ടിപ്പാണെന്നും അതില്‍ വിശ്വസിക്കരുത് എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അടുത്ത 24 മണിക്കൂര്‍ പ്രധാനമാണ്. ജാഗ്രത പാലിക്കണം. തട്ടിപ്പ് എക്‌സിറ്റ് പോളുകളില്‍ നിരാശരാകേണ്ട കാര്യമില്ല. ആത്മവിശ്വാസത്തോടെയിരിക്കുക, കോണ്‍ഗ്രസില്‍ വിശ്വസിക്കുക. നിങ്ങളുടെ പരിശ്രമം വെറുതെയാവില്ല – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഹിന്ദിയിലാണ് ട്വീറ്റ്. കഴിഞ്ഞ മൂന്ന് ദിവസമായി എക്‌സിറ്റ് പോളുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നില്ല. അതേസമയം എക്‌സിറ്റ് പോളുകളില്‍ നിരാശരാകരുത് എന്ന് പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഓഡിയോ സന്ദേശം അയച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍