UPDATES

വാര്‍ത്തകള്‍

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി തന്നെ; നിയമസഭ തിരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനാകില്ല

നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രിന്റെ നേട്ടം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കില്ല എന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം.

ഛത്തീഗഡിലും മധ്യപ്രദേശിലും 15 വര്‍ഷത്തിന് ശേഷം ബിജെപിയെ തോല്‍പ്പിച്ച് 2018ല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തതും ഛത്തീസ്ഗഡില്‍ വന്‍ വിജയം നേടിയതും രാജസ്ഥാനില്‍ അധികാരം തിരിച്ചുപിടിച്ചതുമൊന്നും ഈ സംസ്ഥാനങ്ങളില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല എന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. ഈ മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സൂചികയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി വലിയ വിജയം നേടുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.

ടൈംസ് നൗ – വിഎംആര്‍ സര്‍വേ പ്രകാരം രാജസ്ഥാനില്‍ ആകെയുള്ള 25 സീറ്റില്‍ ബിജെപി 21ഉം കോണ്‍ഗ്രസ് നാലും സീറ്റുകള്‍ നേടും. സീ വോട്ടര്‍ സര്‍വേ ബിജെപിക്ക് 22 സീറ്റും കോണ്‍ഗ്രസിന് മൂന്ന് സീറ്റുമാണ് പ്രവചിക്കുന്നത്. 2014ല്‍ ബിജെപി തൂത്തുവാരിയിരുന്നു.

മധ്യപ്രദേശില്‍ ആകെയുള്ള 29ല്‍ 24 സീറ്റും ബിജെപി നേടും എന്നാണ് സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പറയുന്നത് കോണ്‍ഗ്രസ് അഞ്ച് സീറ്റിലൊതുങ്ങും. ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ പറയുന്നത് ബിജെപി 26 മുതല്‍ 28 വരെ സീറ്റുകള്‍ നേടാമെന്നും കോണ്‍ഗ്രസിന് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ വരെ സീറ്റുകളേ ലഭിക്കൂ എന്നും സര്‍വേ പറയുന്നു.

ചത്തീസ്ഗഡില്‍ ബിജെപിക്ക് 9 സീറ്റ്, കോണ്‍ഗ്രസിന് 2 എന്നാണ് ടുഡേസ് ചാണക്യയുടെ പ്രവചനം. എബിപി ന്യൂസ് പറയുന്നത് ബിജെപി ആറും കോണ്‍ഗ്രസ് അഞ്ചും സീറ്റുകള്‍ നേടുമെന്നാണ്. ബിജെപി ഏഴ് മുതല്‍ ഒമ്പത് വരെയും കോണ്‍ഗ്രസ് രണ്ട് മുതല്‍ നാല് വരെയും സീറ്റുകള്‍ നേടാമെന്ന് ന്യൂസ് 18 പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍