UPDATES

വാര്‍ത്തകള്‍

പോള്‍ ചെയ്തതിനേക്കാള്‍ വോട്ട് യന്ത്രത്തില്‍: കളമശേരിയില്‍ റീപോളിംഗ്

715 പേരാണ് ഈ വോട്ട് ചെയ്തത്. എന്നാല്‍ വോട്ടെടുപ്പിന് ശേഷം യന്ത്രം പരിശോധിച്ചപ്പോള്‍ 758 വോട്ടുകളാണ് ഇതില്‍ രേഖപ്പെടുത്തിയിരുന്നത്

എറണാകുളം മണ്ഡലത്തിലെ കളമശേരിയില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. കിഴക്കേ കടുങ്ങല്ലൂരിലെ 83-ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടത്തുക.

പോള്‍ ചെയ്ത വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യന്ത്രത്തില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത്. 715 പേരാണ് ഈ വോട്ട് ചെയ്തത്. എന്നാല്‍ വോട്ടെടുപ്പിന് ശേഷം യന്ത്രം പരിശോധിച്ചപ്പോള്‍ 758 വോട്ടുകളാണ് ഇതില്‍ രേഖപ്പെടുത്തിയിരുന്നത്.

ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് വ്യാപകമായി പരാതി ലഭിച്ചിരുന്നു. എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവും റീപോളിംഗ് ആവശ്യപ്പെട്ട് രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍