എറണാകുളത്തിന് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും നാളെ പത്രിക സമര്‍പ്പിക്കുമെന്ന് സരിത
എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ വൈ സഫിറുള്ള മുമ്പാകെയാണ് മൂന്ന് സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചത്.
എറണാകുളത്തിന് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും നാളെ പത്രിക സമര്‍പ്പിക്കുമെന്ന് സരിത വ്യക്തമാക്കി. എറണാകുളത്ത് ഹൈബി ഈഡനെതിരെയാണ് തന്റെ മത്സരമെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാഹുലിനെതിരെ സരിതയുടെ മത്സരം.