UPDATES

വാര്‍ത്തകള്‍

കേരളത്തില്‍ വന്ന് ശബരിമലയുടെ പേര് പറയാതെ പോകില്ല: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സുഷമ സ്വരാജ്

പ്രചരണത്തിനിടയില്‍ ഇഷ്ട ദൈവത്തിന്റെ പേര് പറയാനാകില്ലേയെന്ന് ചോദിച്ച സുഷമ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയെ വിമര്‍ശിച്ചു

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിക്കുമെന്ന് പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കേരളത്തില്‍ വന്ന് ശബരിമലയുടെ പേര് പറയാതെ പോകില്ലെന്ന് അവര്‍ വ്യക്തമാക്കി. പ്രചരണത്തിന് അയ്യപ്പന്റെ പേര് പറഞ്ഞതിന് തൃശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത് അത്ഭുതമാണെന്നും സുഷമ പ്രതികരിച്ചു.

പ്രചരണത്തിനിടയില്‍ ഇഷ്ട ദൈവത്തിന്റെ പേര് പറയാനാകില്ലേയെന്ന് ചോദിച്ച സുഷമ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയെ വിമര്‍ശിച്ചു. ഇത് എന്ത് പെരുമാറ്റച്ചട്ടമാണെന്നും അവര്‍ ചോദിച്ചു. തൃശൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനിടെ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ണിലുടക്കിയത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി വി അനുപമ സുരേഷ് ഗോപിയോട് വിശദീകരണം തേടുകയും ചെയ്തു.

അതേസമയം ശബരിമലയെന്ന വാക്ക് ഉപയോഗിക്കാതെ വിഷയം പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലി എല്ലാവരും മാതൃകയാക്കണമെന്ന് ടിക്കാറാം മീണ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മതപരമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നതിന് ലക്ഷ്മണരേഖയുണ്ട്. അത് ലംഘിച്ചാല്‍ നടപടി ഉടനുണ്ടാകുമെന്നും മീണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍