UPDATES

ട്രെന്‍ഡിങ്ങ്

എക്‌സിറ്റ് പോളുകളെ സംശയം, കര്‍ണാടക സര്‍ക്കാരിന് ഭീഷണിയില്ലെന്നും കെസി വേണുഗോപാല്‍

അതേസമയം കെസി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളില്‍ പലരും രംഗത്തെത്തി.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സംശമുണ്ട് എന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ സെക്രട്ടറിയും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍. പല സംസ്ഥാനങ്ങളിലേയും കണക്കുകളോട് യോജിക്കാനാകില്ല. കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന കണക്കുകളുമായി ഇതിന് ബന്ധമില്ല. എക്‌സിറ്റ് പോളുകള്‍ ബിജെപിക്കായി തയ്യാറാക്കപ്പെട്ടവയാണ്. തിരഞ്ഞെടുപ്പ് ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നത് എന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന് ഭീഷണികളില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റുകളില്‍ ഭൂരിഭാഗവും ബിജെപി നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

അതേസമയം കെസി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ രംഗത്തെത്തി. കെസി വേണുഗോപാല്‍ കോമാളിയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ് അഭിപ്രായപ്പെട്ടത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്ന ശേഷം കോണ്‍ഗ്രസ് – ജെഡിഎസ് ഭിന്നത സംസ്ഥാനത്ത് രൂക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ഫലം എന്തായാലും കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം ശക്തമായി മുന്നോട്ടുപോകും എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയും വ്യക്തമാക്കിയിരിക്കുന്നത്.

ജെഡിഎസ് നേതാവായ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് സംസ്ഥാനത്ത് സഖ്യ സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുകയും കുമാരസ്വാമി രാജി ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണം എന്ന് വാദിക്കുന്നവരാണ് കുമാരസ്വാമിക്കും ജെഡിഎസിനുമെതിരെ രംഗത്തുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍