UPDATES

വാര്‍ത്തകള്‍

ബെന്നി ബഹനാന്റെ ആക്ഷേപം: കിഴക്കമ്പലത്ത് ട്വന്റി20യുടെ പ്രതിഷേധമുയരുന്നു

വരുംദിവസങ്ങളില്‍ ബെന്നിയ്‌ക്കെതിരെ മണ്ഡലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും

ട്വന്റി20 എന്നത് വെറും ക്രിക്കറ്റ് കളിയാണെന്നും ചാലക്കുടി മണ്ഡലത്തില്‍ ട്വന്റി20 ഒന്നുമല്ലെന്നുമുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ പരിഹാസത്തിനെതിരെ കിഴക്കമ്പലത്ത് പ്രതിഷേധം ഉയരുന്നു. ട്വന്റി20 കുടുംബയോഗങ്ങളിലാണ് പ്രതിഷേധം ശക്തമായത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇത്തരം പരിഹാസങ്ങള്‍ക്കെതിരെ മറുപടി നല്‍കണമെന്ന് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ ബെന്നിയ്‌ക്കെതിരെ മണ്ഡലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഇതിനായി പഞ്ചായത്തിലെ പത്തൊമ്പത് വാര്‍ഡുകളിലും കുടുംബ യോഗങ്ങള്‍ ചേരുകയാണ്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 മത്സരിക്കുമെന്ന് അറിഞ്ഞതോടെ ബെന്നി ബഹനാന്‍ നിരവധി വേദികളില്‍ ഇവരെ പരിഹസിച്ചിരുന്നു. എന്നാല്‍ ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്തിലാകുകയും ട്വന്റി20 മത്സരത്തില്‍ നിന്നും പിന്മാറുകയുമായിരുന്നു. ഇതോടെ ജയസാധ്യത മുന്നില്‍ കണ്ട് ഇടതു വലത് സ്ഥാനാര്‍ത്ഥികള്‍ പോര് ശക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അധിക്ഷേപത്തിനെതിരെ ട്വന്റി20 പ്രതിഷേധവുമായി രംഗത്തെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍