UPDATES

വാര്‍ത്തകള്‍

പാലക്കാട് യുഡിഎഫ് മൂന്നാം സ്ഥാനത്തെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട് എം ബി രാജേഷ് 105300 വോട്ടുകള്‍ക്കാണ് സീ്റ്റ് നിലനിര്‍ത്തിയത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് 41 ശതമാനം വോട്ടുകളും 29 ശതമാനം വോട്ട് ബിജെപിയുടെ സി കൃഷ്ണകുമാറിനും 27 ശതമാനം വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠനും നേടുമെന്നും ഈ സര്‍വേയില്‍ പറയുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട് എം ബി രാജേഷ് 105300 വോട്ടുകള്‍ക്കാണ് സീ്റ്റ് നിലനിര്‍ത്തിയത്. 45.4 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫിലെ വിരേന്ദ്രകുമാറിന് 33.8 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപിയിലെ ശോഭ സുരേന്ദ്രന് 15 ശതമാനം വിഹിതത്തോടെ 136587 വോട്ടുകളും ലഭിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍