UPDATES

വാര്‍ത്തകള്‍

‘ഗോസിപ്പ് എക്‌സിറ്റ് പോളുകള്‍’ വിശ്വസിക്കുന്നില്ല, വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താനുള്ള തന്ത്രത്തിന്റെ ഭാഗം: മമത ബാനര്‍ജി

ഇത് ആയിരക്കണത്തിന് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തുന്നതിനായുള്ള തന്ത്രമാണ്. ഐക്യത്തോടെ ശക്തമായ പോരാടാന്‍ ഞാന്‍ എല്ലാ പ്രതിപക്ഷ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.

എക്‌സിറ്റ് പോള്‍ വെറും ഗോസിപ്പ് ആണെന്നും അതില്‍ വിശ്വസിക്കുന്നില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് ആയിരക്കണത്തിന് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തുന്നതിനായുള്ള തന്ത്രമാണ്. ഐക്യത്തോടെ ശക്തമായ പോരാടാന്‍ ഞാന്‍ എല്ലാ പ്രതിപക്ഷ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു. മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.

പശ്ചിമ ബംഗാളില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പറയുന്നത്. ബിജെപി ആകെയുള്ള 42ല്‍ 23 സീറ്റ് വരെ നേടാം എന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ സര്‍വേ പറയുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ബംഗാളില്‍ ലക്ഷ്യമായി പ്രചാരണത്തിന്റെ തുടക്ക സമയത്ത് പറഞ്ഞിരുന്നതും 23 സീറ്റാണ്. ഈ സാഹചര്യത്തിലാണ് എക്‌സിറ്റ് പോളുകള്‍ക്കെതിരെ മമത രംഗത്തെത്തിയത്.

ഏപ്രില്‍ 11ന്റെ ആദ്യ ഘട്ടം മുതല്‍ എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പ് നടന്ന ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ സംഘര്‍മുണ്ടായിരുന്നു. ഇരു ഭാഗത്തും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബംഗാളിലെ പരസ്യപ്രചാരണം ഒരു ദിവസം നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനിപ്പിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവമടക്കമുണ്ടായി. അമിത് ഷായുടെ റാലിയില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നു.

വീണ്ടും മോദിയെന്ന് എക്‌സിറ്റ് പോളുകള്‍; കേരളത്തില്‍ യുഡിഎഫ് എന്ന് ഒന്നൊഴികെയുള്ള എല്ലാ സര്‍വേകളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍