UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

പാര്‍ട്ടി പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ പോകുമ്പോളാണ് മനോജ് ജനയെ ആക്രമിച്ചത്.

ഒഡീഷയിലെ അസ്‌ക ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മനോജ് ജനയ്ക്ക് വെടിയേറ്റു. ലാന്‍ജിപല്ലി മേഖലയായിലാണ് നാല് അജ്ഞാതര്‍ കോണ്‍ഗ്ര് സ്ഥാനാര്‍ത്ഥിക്ക് നേരെ വെടി വച്ചത്. രണ്ട് മോട്ടോര്‍ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. ഗുരുതരമായ പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ പോകുമ്പോളാണ് മനോജ് ജനയെ ആക്രമിച്ചത്. വെടിവയ്പിന്റെ പ്രേരണ വ്യക്തമല്ല എന്ന് പൊലീസ് പറയുന്നു. അക്രമികള്‍ ആന്ധ്രപ്രദേശ് ഭാഗത്തേയ്ക്കാണ് പോയത് എന്നാണ് റിപ്പോര്‍ട്ട്. ബിജെഡി സ്ഥാനാര്‍ത്ഥി മഞ്ജുള സ്വെയിനും ബിജെപിയുടെ ദേബരാജ് മൊഹന്തിയുമാണ് എതിരാളികള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍