UPDATES

വാര്‍ത്തകള്‍

ബിജെപിക്കാര്‍ ഞങ്ങളുടെ വോട്ട് മോഷ്ടിച്ചു; പരാതിയുമായി ഫരീദാബാദിലെ ദലിത് സ്ത്രീ

ബി എസ് പിയുടെ ആന ചിഹ്നമാണ് വോട്ട് ചെയ്യാനായി നോക്കിയത്. എന്നാല്‍ ഗിരിരാജ് സിംഗ് അടുത്ത് വന്ന് താമരയില്‍ കുത്തി.

ഫരീദാബാദിലെ ബിജെപി പോളിംഗ് ഏജന്റിനെതിരെ വീണ്ടും വോട്ടര്‍മാരുടെ പരാതി. മേയ് 12ന് പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ തങ്ങളുടെ വോട്ട് ബിജെപിക്ക് ചെയ്യിച്ചു എന്നാണ് സ്ത്രീ വോട്ടര്‍മാര്‍ പറയുന്നത്. താമരയ്ക്ക് നേരെയുള്ള ബട്ടനില്‍ അമര്‍ത്താന്‍ ബിജെപി പോളിംഗ് ഏജന്റ് ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടതായി വനിത വോട്ടര്‍ എന്‍ഡിടിവിയോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗിരിരാജ് സിംഗിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു. അസോത്തി ഗ്രാമത്തിലെ പോളിംഗ് ബൂത്തിലായിരുന്നു സംഭവം. അസോത്തിയിലെ തന്നെ 23കാരിയായ ദലിത് യുവതി വിവേചനയാണ് ഇപ്പോള്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വിവേചനയുടെ ആദ്യ വോട്ടായിരുന്നു ഇത്. ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 88ാം നമ്പര്‍ പോളിംഗ് ബൂത്തില്‍. ബി എസ് പിയുടെ ആന ചിഹ്നമാണ് വോട്ട് ചെയ്യാനായി നോക്കിയത്. എന്നാല്‍ ഗിരിരാജ് സിംഗ് അടുത്ത് വന്ന് താമരയില്‍ കുത്തി. എന്റെ വോട്ട് എന്തിന് ചെയ്തു എന്ന് ചോദിച്ചപ്പോള്‍ വോട്ട് ചെയ്ത് കഴിഞ്ഞു എന്നാണ് ഗിരിരാജ് പറഞ്ഞത്. ഇത് രണ്ടാമത്തെ വീഡിയോയാണ് ഗിരിരാജിനെതിരെ പുറത്തുവന്നിരിക്കുന്നത്. നിരവധി പരാതികളാണ് ബിജെപി തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് ഈ ബൂത്തിലെ വോട്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്. ഇവിടെ മേയ് 19ന് റീ പോളിംഗിന് ഉത്തരവിട്ടിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രിസൈഡിംഗ് ഓഫീസര്‍ അമിത് അത്രിയേയും മൈക്രോ ഒബ്‌സര്‍വറേയും കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിവേചനയടക്കം മൂന്ന് ദലിത് സ്ത്രീകളാണ് ബിജെപി ഏജന്റിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് ഇതെല്ലാം നടന്നത്. ആരോടാണ് പരാതി പറയേണ്ടത് എന്ന് അറിയില്ല എന്ന് വിവേചന ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പോളിംഗ് ബൂത്തിലെ വെബ് കാസ്റ്റിംഗ് വീഡിയോ ബിജെപി ഏജന്റുമാരുടെ ഇടപെടല്‍ വ്യക്തമാക്കുന്നുമുണ്ട്. ശോഭ എന്ന മറ്റൊരു സ്ത്രീയാണ് നേരത്തെ ഗിരിരാജ് സിംഗിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്റെ വോട്ട് ബിജെപിക്കാര്‍ പിടിച്ചെടുത്തതായും ബിജെപിക്ക് വോട്ട് ചെയ്യാന്‍ തന്റെ സമുദായത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ട് എന്നും വിദ്യ എന്ന സ്ത്രീ പറയുന്നു. ഗ്രാമത്തില്‍ ദലിതര്‍ കുറവാണ്. രാജ്പുത്തുകളാണ് കൂടുതല്‍. എക്കാലവും ബി എസ് പിക്ക് വോട്ട് ചെയ്യുന്നവരാണ് ഇവിടത്തെ ദലിതര്‍. വിജയ് റാവത്ത് എന്ന ബിജെപി പ്രവര്‍ത്തകനാണ് തന്റെ വോട്ട് ചെയ്തത് എന്ന് വിദ്യ പറയുന്നു. വിജയ് റാവത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ രോഗശയ്യയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍