UPDATES

വാര്‍ത്തകള്‍

എക്‌സിറ്റ് പോളുകളുകള്‍ ശരിയായ ജനവിധിയല്ല, അത് വിശ്വസിക്കുന്നില്ല; 99 മുതല്‍ തെറ്റിയിട്ടുണ്ട്: വെങ്കയ്യ നായിഡു

നിലവിലെ രാഷ്ട്രീയ വ്യവഹാരത്തില്‍ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങള്‍ വളരെ മോശപ്പെട്ട നിലയിലാണ്. വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നടക്കുന്നത്.

എക്‌സിറ്റ് പോളുകള്‍ യഥാര്‍ത്ഥ ജനവിധിയെ പ്രതിഫലിക്കുന്നതായി കരുതുന്നില്ലെന്നും തങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 1999 മുതല്‍ ഭൂരിഭാഗം എക്‌സിറ്റ് പോളുകളും തെറ്റിയിട്ടുണ്ട്. ഇന്ന് പുറത്തുവന്ന ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വന്‍ വിജയം പ്രവചിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ബിജെപി നേതാവായ വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന ശ്രദ്ധേയമായിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും മേയ് 23ന് ഫലം വരുന്നത് വരെ ആത്മവിശ്വാസം പ്രകടിപ്പിക്കുമെന്നും ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വെങ്കയ്യ നായിഡു പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മേയ് 23 വരെ കാത്തിരിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ രാഷ്ട്രീയ വ്യവഹാരത്തില്‍ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങള്‍ വളരെ മോശപ്പെട്ട നിലയിലാണ്. വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയത്തില്‍ എതിരാളികള്‍ മാത്രമേയുള്ളൂ. ശത്രുക്കളില്ല. ഈ അടിസ്ഥാന കാര്യം പലരും മറന്നുപോവുകയാണ്. അഞ്ച് വര്‍ഷത്തേയ്ക്ക് അധികാരം കിട്ടുന്നവര്‍ പ്രവര്‍ത്തിക്കണം. അത് ചെയ്യാതെ അവസാന നിമിഷം സൗജന്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ശ്രമിക്കരുത്. ഞാന്‍ എല്ലായ്‌പ്പോളും ഇതിന് എതിരാണ് – വെങ്കയ്യ നായിഡു പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍