UPDATES

വീഡിയോ

ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ല: ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം – വീഡിയോ

1947ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടതിന് ഉത്തരവാദികള്‍ ജവഹര്‍ലാല്‍ നെഹ്രുവും കോണ്‍ഗ്രസും ആണ് എന്ന് ഗുമന്‍ സിംഗ് അഭിപ്രായപ്പെട്ടു.

മുഹമ്മദ് അലി ജിന്നയെ പ്രധാനമന്ത്രി ആക്കിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു എന്ന് മധ്യപ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥി. രത്‌ലം – ജാബുവ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ഗുമന്‍ സിംഗ് ദാമര്‍ ആണ് തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ ഇക്കാര്യം അഭിപ്രായപ്പെട്ടത്. 1947ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടതിന് ഉത്തരവാദികള്‍ ജവഹര്‍ലാല്‍ നെഹ്രുവും കോണ്‍ഗ്രസും ആണ് എന്ന് ഗുമന്‍ സിംഗ് അഭിപ്രായപ്പെട്ടു.

ജവര്‍ഹര്‍ലാല്‍ പ്രധാനമന്ത്രി സ്ഥാനത്തിന് നിര്‍ബന്ധം പിടിച്ചില്ലായിരുന്നു എങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. മുഹമ്മദ് അലി ജിന്ന വിദ്യാഭ്യാസമുള്ളയാളും അഭിഭാഷകനുമായിരുന്നു. ജിന്ന പ്രധാനമന്ത്രിയാകട്ടെ എന്ന് നമ്മള്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഈ രാജ്യ രണ്ടായി വിഭജിക്കപ്പെടില്ലായിരുന്നു – ഗുമന്‍ സിംഗ് അഭിപ്രായപ്പെട്ടു. രൂക്ഷ വിമര്‍ശനമാണ് ഗുമന്‍ സിംഗിന്റെ പ്രസ്താവനയെ തുടര്‍ന്ന് ബിജെപിക്കെതിരെ ഉയരുന്നത്.

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടിനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്. എന്നാല്‍ സിറ്റിംഗ് എംപി ദിലീപ് സിംഗ് മരണപ്പെട്ടതിനെ തുടര്‍ന്ന് 2015ലുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ ഈ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഒരു ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2015ലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കാന്തിലാല്‍ ഭൂരിയ ഇവിടെ ജയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍