UPDATES

വാര്‍ത്തകള്‍

മത്സരിക്കരുതെന്നത് വ്യക്തിപരമായ അഭിപ്രായം; മത്സരിച്ചാല്‍ തുഷാര്‍ എസ്എന്‍ഡിപിയില്‍ നിന്നും രാജിവയ്ക്കുമെന്നും വെള്ളാപ്പള്ളി

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും വെള്ളാപ്പള്ളി

തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരവാഹികള്‍ മത്സരിച്ചപ്പോഴൊക്കെ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. തുഷാര്‍ അച്ചടക്കമുള്ള സംഘടനാ നേതാവാണെന്നും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് തുഷാര്‍ ചെയ്യുമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും വെള്ളാപ്പള്ളി പറയുന്നു.

അതേസമയം തൃശൂരില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് തീരുമാനമായി. പിതാവെന്ന നിലയില്‍ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കുന്നതെന്നാണ് തുഷാര്‍ ഇന്നലെ അവകാശപ്പെട്ടത്. തുടക്കത്തില്‍ തന്നെ വെള്ളാപ്പള്ളി തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍