UPDATES

വാര്‍ത്തകള്‍

ശ്രീധന്യയെ അഭിനന്ദിച്ച് വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍

നേരത്തെ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും ശ്രീധന്യയെ അഭിനന്ദനം അറിയിച്ചിരുന്നു

സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യയെ അഭിനന്ദിച്ച് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍. ശ്രീധന്യയുടെ വീട്ടിലെത്തിയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ അഭിനന്ദനം.

വയനാട്ടില്‍ നിന്നുള്ള ആദ്യ സിവില്‍ സര്‍വീസ് റാങ്കുകാരിയായ ശ്രീധന്യ ആദിവാസി വിഭാഗമായ കുറിച്യ വിഭാഗത്തില്‍ നിന്നുമാണ്. ആദിവാസികള്‍ക്കിടയില്‍ നിന്നും റാങ്ക് നേടിയ ആദ്യ വ്യക്തിയാണ് ശ്രീധന്യ. എല്‍ഡിഎഫ് വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രം സഹിതം ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും ശ്രീധന്യയെ അഭിനന്ദനം അറിയിച്ചിരുന്നു. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കമല്‍ഹാസന്‍, മന്ത്രിമാരായ എകെ ബാലന്‍, കെ കെ ഷൈലജ, പികെ ശ്രീമതി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എംവി ജയരാജന്‍ എന്നിവരാണ് ശ്രീധന്യയെ അഭിനന്ദനം അറിയിച്ച പ്രമുഖ നേതാക്കള്‍. സിവില്‍ സര്‍വീസില്‍ 410-ാം റാങ്ക് നേടിയ ശ്രീധന്യ ആദിവാസി-കുറിച്യ വിഭാഗത്തിലെ ആദ്യ ഐഎഎസുകാരിയാകുമെന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍