UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനന്ത്നാഗ് ഉപതെരഞ്ഞെടുപ്പ് വീണ്ടും റദ്ദാക്കി

മണ്ഡലത്തിലെ സാഹചര്യം തിരഞ്ഞെടുപ്പ് നടത്താന്‍ അനുയോജ്യമല്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മണ്ഡലത്തിലെ സാഹചര്യം തിരഞ്ഞെടുപ്പ് നടത്താന്‍ അനുയോജ്യമല്ല എന്നു പറഞ്ഞുകൊണ്ട് ജമ്മു കാശ്മീരിലെ അനന്ത്നാഗ് ഉപതെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. പൂഞ്ച് മേഖലയില്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കുകയും കുല്‍ഗാം ജില്ലയില്‍ അഞ്ച് സൈനികരെയും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെയും ഭീകരര്‍ കൊലപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

മെയ് 25നാണ് അനന്ത്നാഗില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. അതേ സമയം കൂടുതല്‍ സേന വേണം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. 30,000 സുരക്ഷാ സൈനികര്‍ മാത്രമേ അനുവദിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ആഭ്യന്തര മാന്ത്രാലയം കമ്മീഷനെ അറിയിച്ചത്.

മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിന് വേണ്ടി മെഹബൂബ മുഫ്തി രാജിവെച്ചതിനെ തുടര്‍ന്നാണ് അനന്ത്നാഗില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് അനന്ത്നാഗ് ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത്. നേരത്തെ ഏപ്രില്‍ 12നായിരുന്നു തിരഞ്ഞെടുപ്പ് നടത്താനിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍