UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വോട്ടിന് പണം, തമിഴ്‌നാട്ടിലെ അറവാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു

അഴിമുഖം പ്രതിനിധി

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ അറവാകുറിച്ചി നിയമസഭ മണ്ഡലത്തിലെ വോട്ടെടുപ്പ് മെയ് 23-ലേക്ക് മാറ്റി വച്ചു. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കുകയും 19-ന് വോട്ടെണ്ണുകയും ചെയ്യും.

സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കാരണം തെരഞ്ഞെടുപ്പ് ക്രമം ഗുരുതരമായി മലീമസമാക്കപ്പെട്ടുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാരുടെ വീടുകളിലും മറ്റും നടത്തിയ പൊലീസ്, ഇന്‍കം ടാക്‌സ് റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണവും സമ്മാനങ്ങളും പിടിച്ചെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍