UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വോട്ടിംഗ് യന്ത്രത്തിലെ തട്ടിപ്പ്; വെല്ലുവിളി ഏറ്റെടുത്ത് സിപിഎം; തെളിയിക്കാനുള്ള അവസരം ഇന്ന്

അട്ടിമറിയെക്കുറിച്ച് കടുത്ത ആരോപണം ഉന്നയിച്ച ആംആദ്മി പാര്‍ട്ടി കമ്മിഷന്റെ വെല്ലുവിളി ഏറ്റെടുത്തില്ല

വോട്ടിംഗ് യന്ത്രത്തിലെ തട്ടിപ്പ്; വെല്ലുവിളി ഏറ്റെടുത്ത് സിപിഎം; തെളിയിക്കാനുള്ള അവസരം ഇന്ന്

വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താനാകുമെന്ന് തെളിയിക്കാനുള്ള അവസരം ഇന്ന്. ആരോപണം ഉന്നയിച്ച രാഷ്ട്രീയ പാര്‍ട്ടികളോട് തെളിയിക്കാമോയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെല്ലുവിളിച്ചെങ്കിലും സിപിഎമ്മും എന്‍സിപിയും മാത്രമാണ് അതിന് തയ്യാറായത്.

ഇവര്‍ക്കാണ് ആരോപണം തെളിയിക്കാനുള്ള അവസരം നല്‍കുന്നത്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഈ പ്രക്രിയ നടക്കുക. കമ്മിഷന്‍, പാര്‍ട്ടി പ്രതിനിധികള്‍ വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തെളിയിക്കല്‍ നടക്കുന്നത്. യന്ത്രത്തില്‍ നടക്കുന്ന അട്ടിമറിയെക്കുറിച്ച് കടുത്ത ആരോപണം ഉന്നയിച്ച ആംആദ്മി പാര്‍ട്ടി കമ്മിഷന്റെ വെല്ലുവിളി ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ അവര്‍ തങ്ങളുടെ പാര്‍ട്ടി ആസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ സാങ്കേതിക വിദഗ്ധര്‍, കമ്മിഷന്‍ പ്രതിനിധികള്‍, യന്ത്രം നിര്‍മ്മിക്കുന്ന കമ്പനിയിലെ അധികൃതര്‍ എന്നിവരെ ഇവിഎം ചലഞ്ചിന് ക്ഷണിച്ചിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രത്തില്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവിഎം ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇതിനിടെ ഇവിഎം ചലഞ്ച് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ചുള്ള ഹര്‍ജിയില്‍ വിധി പ്രഖ്യാപിക്കുന്നത് വരെ വോട്ടിംഗ് യന്ത്രത്തെ വിമര്‍ശിക്കുന്നതില്‍ നിന്നും കോടതി രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍