UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളും ചെലവുകളുടെ കൂട്ടത്തില്‍ പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശബ്ദ പ്രചരണ സന്ദേശങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ചതാണെങ്കിലും അതും ചെലവിനൊപ്പം ചേര്‍ക്കും

സ്ഥാനാര്‍ഥികള്‍ നവമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളും ചെലവുകളുടെ കൂട്ടത്തില്‍ പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, മറ്റു മാധ്യമങ്ങളിലൂടെ പണം നല്‍കി പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. പഞ്ചാബ്, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കമ്മീഷന്‍ പുതിയ നടപടികള്‍ അറിയിച്ചത്.

ശബ്ദ പ്രചരണ സന്ദേശങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ചതാണെങ്കിലും അതും ചെലവിനൊപ്പം ചേര്‍ക്കും. അച്ചടിക്കുന്ന പോസ്റ്ററുകളിലും നോട്ടീസുകളിലും പബ്ലിഷറുടെ പേര് നിര്‍ബന്ധമായും ചേര്‍ക്കണം അങ്ങനെയല്ലെങ്കില്‍ പ്രിന്റിംഗ് പ്രസിന്റെ ലൈസന്‍സ് റദ്ദാക്കുക്കുമന്നും കമ്മീഷന്‍ വക്താവ് വ്യക്തമാക്കി.

പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനായി 28 ലക്ഷം രൂപയാണ് ചിലവഴിക്കാന്‍ കഴിയുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍