UPDATES

ദേശീയം

ബിജെപിയുടെ ‘നമോ ടിവിക്ക്’ വിലക്ക്; വോട്ടർമാരെ സ്വാധീനിക്കാന്‍ സാധ്യതയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ നാളെ നടക്കാനിരിക്കെ നമോ ടിവി പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കെയായിരുന്നു, ഇതിനിടെയാണ് നടപടി.

പിഎം നരേന്ദ്ര മോദി സിനിമയുടെ റിലീസിങ്ങ് തടഞ്ഞതിന് പിറകെ ബിജെപിയുടെ  നമോ ടിവിയുടെ പ്രവർ‌ത്തനവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ടിവിയുടെ പ്രവർത്തനം വോട്ടർമാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 20 സംസ്ഥാനങ്ങൾ‌ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവ ഉൾപ്പെടെ 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ നാളെ നടക്കാനിരിക്കെ നമോ ടിവി പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കെയായിരുന്നു, ഇതിനിടെയാണ് നടപടി.

പിഎം മോദി എന്ന സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് നമോ ടിവിയുടെ പ്രവർത്തനവും കമ്മീഷൻ തടഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് ഏർ‌പ്പെടുത്തിയ വിലക്ക് നമോ ടിവിക്കും ബാധകമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. വോട്ടെടുപ്പ് കഴിയുന്നത് വരെ പ്രവര്‍ത്തനം നിർത്തിവയ്ക്കാനാണ് നിർദേശം.

ആദ്യഘട്ട പോളിങ്ങിന്റെ പരസ്യ പ്രചാരണം അവസാനിച്ചിട്ടും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ തുടര്‍ച്ചയായി നമോ ടിവി സംപ്രേക്ഷണം ചെയ്തിരുന്നു. ന്നാല്‍ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 പ്രകാരം തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് നമോ ടിവിക്കോ ഡി ടി എച്ച് ഓപ്പറേറ്റര്‍ക്കോ എതിരെ ഒരു നടപടിയും ഇതുവരെയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടിട്ടിരുന്നില്ല. ഈ ആരോണം ശക്തമായതിന് പിറകെയാണ് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

അതേസമയം, നമോ ടിവി വഴിയുള്ള പരസ്യ സംപ്രേക്ഷണത്തിന്റെ ചിലവ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവായി രേഖപ്പെടുത്തും എന്ന് തിരഞ്ഞെടുപ്പ് കമീഷനില്‍ നിന്നുള്ള ചില സ്രോതസ്സുകള്‍ വെളിപ്പെടുത്തിരുന്നു. കൂടാതെ നമോ ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഉള്ളടക്കം നേരത്തെ സര്‍ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതാണോ എന്നു പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മീഷനോട് ആവശ്യപ്പെടാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡല്‍ഹി ഓഫീസിലേക്ക് കത്തക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍