UPDATES

ഫലപ്രഖ്യാപനത്തിന് മുമ്പ് നാളെ എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് അമിത് ഷായുടെ അത്താഴവിരുന്ന്; പ്രതിപക്ഷം തിരക്കിട്ട ചര്‍ച്ചകളില്‍

മറുഭാഗത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി എസ് പി അധ്യക്ഷ മായാവതി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വ്യാഴാഴ്ച നടക്കാനിരിക്കെ നാളെ എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് ന്യൂഡല്‍ഹിയില്‍ ബിജെപി പ്രസിഡന്റ് അമിത് ഷായുടെ അത്താഴവിരുന്ന്. പ്രധാനമന്ത്രി നരേന്ദര മോദി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അത്താഴ വിരുന്നില്‍ പങ്കെടുക്കും.

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ അത്താഴവിരുന്നില്‍ പങ്കെടുക്കും. എക്‌സിറ്റ് പോളുകള്‍ 300ലധികം സീറ്റ് നേടി എന്‍ഡി അധികാരത്തിലെത്തും എന്ന് പ്രവചിച്ചിരിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.

മറുഭാഗത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി എസ് പി അധ്യക്ഷ മായാവതി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്. ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തിയിരുന്നു. എന്ത് വില കൊടുത്തും ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍